ബ്രസീലിയന്‍ ഫുട്ബാള്‍ താരം മാര്‍ത്ത സഹ കളിക്കാരിയെ വിവാഹം ചെയ്യുന്നു
January 13, 2021 05:02:55 pm IST
വനിത ഫുട്ബാളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ മാര്‍ത്ത വിവാഹത്തിനൊരുങ്ങുന്നു. അമേരിക്കന്‍ ഫുട്ബാള്‍ ക്ലബ്ബായ ഒര്‍ലാന്‍ഡോ െ്രെപഡില് തനിക്കൊപ്പം കളിക്കുന്ന ടോണി പ്രസ്ലിയെയാണ് ബ്രസീലിയന്‍ ഇതിഹാസം വിവാഹം കഴിക്കുന്നത്. ഇതുസംബന്ധിച്ചുള്ള വാര്‍ത്ത ഇ.എസ്.പി.എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.
ജനുവരി മാസമാദ്യം ടോണി പ്രസ്ലിയോടൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് മാര്‍ത്ത കുറിച്ചതിങ്ങനെ:.''കഥയിലെ അടുത്ത അധ്യായം ഞങ്ങളൊരുമിച്ച് എഴുതുന്നു''. സ്തനാര്ബുദത്തെതുടര്ന്ന് ചികിത്സയിലായിരുന്ന പ്രസ്ലി 201920ലാണ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. ഇരുവര്‍ക്കും നിരവധി ഫുട്ബാള്‍ താരങ്ങള്‍ ആശംസ നേര്‍ന്നു.
34കാരിയായ മാര്‍ത്ത 2002 മുതല്‍ ബ്രസീലിനായി പന്തുതട്ടുന്നുണ്ട്.154 മത്സരങ്ങളില്‍ നിന്നായി 108 ഗോളുകളും കുറിച്ചു. 2006, 2007, 2008, 2009, 2010, 2018 വര്‍ഷത്തെ ഫിഫയുടെ മികച്ച വനിത താരമായി മാര്‍ത്തയെ തെഞ്ഞെടുത്തിട്ടുണ്ട്. ഫിഫ വനിത ലോകകപ്പുകളിലെ എക്കാലത്തേയും മികച്ച ഗോള്‍ സ്കോററാണ് മാര്‍ത്ത.