ഒരു ദിവാ സ്വപ്നം (ബാലകൃഷ്ണന് മൂത്തേടത്ത്)
July 29, 2020 09:48:24 am IST
ഭ്രാന്തമായ് ചിന്തിച്ചു പോകുന്നു ഞാന്‍ വൃഥാ
ഭ്രാന്തനായ് തീര്‍ന്നു പോയെങ്കിലെന്ന്
ഭ്രാതാക്കളൊക്കവേ നഷ്ടമായിത്തീര്‍ന്നു
ഭൂവിതില്‍ ജീവിതം വ്യര്ഥമായീടുന്നു
അന്തിക്കു കൂട്ടാകുമെന്നു നിനച്ചവര്‍
അടിമ പോല്‍ കാണുന്നു എന്നെയിന്നു
അനുഭവം ഗുരുവെന്ന നഗ്ന സത്യം
അനുഭവേദ്യമായ് തോന്നുന്നിന്ന്
അവനിയിതില്‍ ശേഷിക്കും കാലമതു
അഭിനിവേശങ്ങളാല്‍ മറികടക്കാന്‍
ആവതല്ലെന്നുള്ള സത്യവും ഞാന്‍
അറിയുന്നു കീഴടങ്ങീടുന്നു ഞാന്‍
ഇനിയെത്ര കാലം ഞാന്‍ താണ്ടീടണം
ഇത്തിരിയുള്ളോരീ മര്‍ത്യ ജന്മം
ഇല്ല എനിക്കിനി മോഹങ്ങളൊന്നുമേ
ഈ ലോക ജീവിത സരണിയിതില്
അറിയാതെ തെളിയാതെ ചൊന്നതെല്ലാം
അറം പറ്റും വാക്കുകള്‍ ആയിത്തീര്ന്നോ
ആറടി മണ്ണിലേക്ക് ഇഴുകി ചേരാന്‍
ആരെങ്കിലും ഒന്നു അനുഗ്രഹിക്കൂ...