ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയില്‍ കൊവിഡ് കണക്ക് 20 ലക്ഷത്തിലെത്തും
July 20, 2020 06:19:20 pm IST
ന്യൂഡല്‍ഹി: ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ സെപ്തംബര്‍ പകുതിയോടെ രോഗികളുടെ എണ്ണം പെരുകുമെന്നും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം പരമോന്നതി ആയിട്ടില്ലെന്നും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന് അറിയിച്ചു. രോഗികളുടെ എണ്ണം പരമാവധിയിലെത്തുന്നത് വ്യത്യസ്ത സമയങ്ങളിലായിരിക്കാം. രാജ്യത്ത് മരണനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും പബ്ലിക്ക് ഹെല്‍ത്ത് ഫൌണ്ടേഷന് അറിയിച്ചു.
വ്യാഴാഴ്ചയാണ് ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നത്. 10,38,716 ആണ് നിലവിലെ കൊവിഡ് ബാധിതരുടെ കണക്ക്. ജൂലൈ 2 മുതല്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകള്‍ 20,000 കടക്കുകയാണ്. ആയിരം കേസുകളില്‍ നിന്ന് ഒരു ലക്ഷം കേസുകളാകാന്‍ എടുത്തത് പത്ത് ദിവസം മാത്രമാണെന്നത് പേടിപ്പെടുത്തുന്നതാണ്. 59 ദിവസം കൊണ്ടാണ് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് എത്തിയത്. ഓഗസ്റ്റ് പത്തോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമെന്ന് ഹെല്‍ത്ത് എക്കണോമിസ്റ്റ് ഡെ.റിജോ എം ജോണ്‍ പറയുന്നു. ഓഗസ്റ്റ് 31ഓടെ ഇത് 3.2 മില്യണില്‍ എത്തുമെന്നും അദ്ദേഹം പ്രവചിച്ചു.