യുവ നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവനെ 28-ന് വിസ്തരിക്കും
January 12, 2021 08:04:17 am IST
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഈമാസം 21 മുതല്‍ തുടരും. 21 മുതല്‍ മാര്‍ച്ച് 17 വരെ 116 സാക്ഷികളെ വിസ്തരിക്കാനാണ് തീരുമാനം.
മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ 21നും ദിലീപിന്‍െറ ഭാര്യ കാവ്യാ മാധവനെ 28നും ദിലീപിന്‍െറ അടുത്ത സുഹൃത്തും സംവിധായകനും നടനുമായ നാദിര്‍ഷായെ ഫെബ്രുവരി മൂന്നിനും വിസ്തരിക്കും.
80 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. അതിനിടെ, ദിലീപിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹരജി വെള്ളിയാഴ്ച വിധിപറയാന്‍ മാറ്റി.