പത്തനംതിട്ട: തോട്ടപ്പുറത്ത് മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയയാള്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചടങ്ങില്‍ പങ്കെടുത്ത വൈദികരുള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കി.എട്ട് വൈദികരുള്‍പ്പടെ 70ഓളം പേരാണ് കൊവിഡ് സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. കഴിഞ്ഞ ഞായറാഴ്ച തോട്ടപ്പുറം സെന്റ് മേരീസ് പള്ളിയില്‍ നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്തവരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇതേദിവസം ഉച്ചക്ക് ശേഷമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
വാര്യാപുരം സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു സ്വകാര്യ ധനസ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇയാള്‍ കാറ്ററിംഗുകാര്‍ക്കൊപ്പം ഭക്ഷണം വിളമ്പാനായി എത്തിയതായിരുന്നു.യുവാവ് ജോലി ചെയ്യുന്നിടത്ത് ഒരാള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. പള്ളിയില്‍ ചടങ്ങിനെത്തിയ ചിലരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 22 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയില്‍ ഒന്‍പതും കാസര്‍ഗോഡ് ആറും കൊല്ലത്ത് മൂന്നും മലപ്പുറം പത്തനംതിട്ട എന്നിവിടങ്ങളില്‍ രണ്ട് വീതം ഹോട്ട്സ്പോട്ടുകളുമാണ് ഇന്ന് പ്രഖ്യാപിച്ചത്.
തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ ( കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 10, 11, 21), എരുമപ്പെട്ടി (9), പോര്‍ക്കുളം(3), ചേലക്കര (17), അളഗപ്പനഗര്‍ (7), പുത്തഞ്ചിറ (6), വരന്തരപ്പള്ളി (9), ദേശമംഗലം (11, 13, 14, 15), മാള (16), കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് (11), ബളാല്‍ (2, 3, 11, 14), കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി (1, 24), പുത്തിഗെ (6), മടിക്കൈ (2), പടന്ന (5), കൊല്ലം ജില്ലയിലെ ചിറക്കര (എല്ലാ വാര്‍ഡുകളും), പൂയപ്പള്ളി (എല്ലാ വാര്‍ഡുകളും), തൃക്കരുവ (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ കോന്നി (1, 16), തഴക്കര (21) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ആറ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ എടക്കര (3, 4, 5), വഴിക്കടവ് (21), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (2), ശ്രീകൃഷ്ണപുരം (2), വയനാട് ജില്ലയിലെ മേപ്പാടി (19, 22), കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം മുന്‍സിപ്പാലിറ്റി (5, 22) എന്നീ പ്രദേശങ്ങളേയാണ് കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 351 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.