പാതിരാത്രി പടി കടക്കുന്നു
പാതി തീര്‍ത്ത ഉറക്കവും തൂക്കി !!
കട്ടിലുമായീ വരട്ടെ ഞാന്‍ നിന്റെ,
പട്ടു പുതപ്പിലെ നിദ്ര പ കുക്കുവാന് !!
തലയില്‍ വെയില് പെരു ക്കുന്നൂ
ഒലി ച്ചുരുകുന്നു കനവുകള്‍ മാഗ്മയും പുകയുമായി !!
ഉറക്കത്തില്‍ ഉരഗങ്ങള്‍ ചുറ്റു പിണയുന്നൂ,
വിറച്ച കുളിരുന്നു, പിന്നെ വിയര്‍ക്കുന്നു !!
ചുറ്റോടു ചുറ്റുന്നു ഭിത്തികള്‍,
കാറ്റ് എടുക്കുന്നു ശുഷ്ക കാല്പാദങ്ങള്,
ചുഴി എടുക്കുന്ന ചിന്തകള്‍,
വഴി മുട്ടി, കത്തുന്നു കവലയില്‍
വെറും കടലാസുപോല് !!!
ശ്വാസകോശങ്ങളില്‍ ഒറ്റ കോശം വളരുന്നു,
ശ്വാസനാളത്തില്‍ കാല്‍മുട്ടു താഴുന്നു !!
ഈ പാതിരാവിലും നഗ്നപാദര്,
ഇരുള് മൂത്ത വഴികളില്‍ പദചലനനങള് !!
സ്വരുക്കൂട്ടി വെച്ച് അച്ഛന്റെ കനവുകള്‍
സര്‍പ്പം എടുക്കുന്നു കൂടെ പൊന്നു മോളെയും
കണവനെ കാണാതെ യാത്രയാകുന്നു
കനവുകള്‍ പകുത്ത പെണ്ണൊരുത്തി
മേഘങ്ങളില്‍ സ്വര്‍ണ്ണ പൂമരം നട്ടവര്
മേഘ സൗധങ്ങളില്‍ നിന്ന് ചാടി വീഴുന്നു
വിരല്‍ തൊടാന്‍ പോലുമാകാതെ സൗഹൃദം
ചരല് അടിയുന്നു ഹൃദയ പാടങ്ങളില്‍
മുഖ മലരില്‍ ഒരു ചിരി ഇതള്‍ ചൂടാതെ
മുഖപടങ്ങള്‍ വിലങ്ങിടുന്നു ചുറ്റിലും
കാടു കത്തുന്നു പൊട്ടിയൊഴുകുന്നു മേഘങ്ങള്‍,
നാടു വഴിയിലും വീട്ടിലും വഞ്ചി എത്തുന്നു !
ചത്തുവീഴുന്നു മാനും മയിലും,
ചീര്‍ത്തു തൂങ്ങുന്നു കമ്പി വേലിയില്‍ മരണ യോട്ടങ്ങളആയി !!
പറയേണ്ട വാക്കിനായി പട്ടിണികിടന്ന വള്,
അറകളില്‍ എല്ലു കോലമായി ചാകുന്നു !!
കരം കോര്‍ത്ത് കനിവുകള്‍ ജാഥ പോകുന്നു,
കാരാ ഗ്രഹങ്ങളില്‍ ചിതല് എടുക്കുന്ന ശേഷം !!
മരങ്ങളാണ് അതിരിലും തൊടിയിലും,
മരക്കൊമ്പിലോ കയ്ക്കൂന്ന പഴങ്ങളും !!
ആരൊക്കെയോ നോക്കാതെ നോക്കുന്നു,
ആരൊക്കെയോ ദൂരത്ത് വില്ല് കുലയ്ക്കുന്നൂ !!
വര്‍ണ്ണങ്ങള്‍ ജാതികള്‍ ഭൂമി ഭരിക്കുന്നു,
കര്‍ണ്ണങ്ങളില്‍ ഈയ കുഴലിറക്കുന്നു!!
വിശപ്പും പ്രതീക്ഷയും ദൈവത്തിനെ റിയുന്നു,
പിശാചോ, ദൈവത്തിന് അവധി കൊടുക്കുന്നു!!
തല പെരുക്കുന്നു !! താളം പിഴക്കുന്നു,
അലമുറ കീറുന്ന പ്രേത ശബ്ദങ്ങള്‍ ചുറ്റിലും !!!
കട്ടിലുമായി വരട്ടെ ഞാന്‍ നിന്റെ
പട്ടു പുതപ്പിലെ നിദ്ര പകുക്കുവാന്‍ !!