വാഷിംഗ്ടണ്‍: 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹവൂര്‍ റാണയുടെ ജാമ്യാപേക്ഷ യു.എസ് കോടതി തള്ളി. പാകിസ്ഥാന് പൗരനായ കനേഡിയന്‍ ബിസിനസ്കാരനായ തഹവൂര്‍ റാണയെ മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
റാണയുടെ 1.5 മില്യണിന്റെ ജാമ്യാപേക്ഷയാണ് യു.എസ് കോടതി തള്ളിയത്. ആറ് അമേരിക്കന്‍ പൗരന്മാരുള്പ്പെടെ 166 പേര് കൊല്ലപ്പെട്ട മുംബൈ ഭീകാരക്രമണത്തിന്റെ സൂത്രധാരനായ റാണ ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ സുഹൃത്താണ്. ഇന്ത്യയുടെ ആവശ്യപ്രകാരം ജൂണ്‍ പത്തിന് ലോസ് ആഞ്ചല്‍സില്‍ വെച്ച് യു.എസ് സര്‍ക്കാര്‍ റാണയെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു.
ജാമ്യം നല്കിയാല് ഒളിച്ചോടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ് ജില്ലാ ജഡ്ജി ജ്വാകലീന് ചൂല്‍ജിയാന്‍ 24 പേജ് അടങ്ങിയ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ലഭിച്ചാല്‍ റാണ കാനഡിയിലേക്ക് പറക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ഇന്ത്യയില്‍ വധശിക്ഷ ലഭിക്കാനുള്ള സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാനാകുമെന്നും യു എസ് കോടതി പറഞ്ഞു. റാണക്ക് ജാമ്യം നല്കിയാല് അത് ഇന്ത്യയുമായുള്ള ബന്ധം വഷളാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
മുംബൈയില്‍ 2008 നവംബര്‍ 26ന് തീവ്രവാദികള്‍ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങള്‍ നടത്തി. 2008 നവംബര്‍ 26ന് തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബര്‍ 29ന് ഇന്ത്യന്‍ ആര്‍മി അക്രമിക്കപ്പെട്ട സ്ഥലങ്ങള്‍ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു. വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഏതാണ്ട് 327 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ മുംബൈയിലാണ് ഈ ആക്രമണങ്ങളില്‍ കൂടുതലും നടന്നത്.
ഛത്രപതി ശിവജി റെര്‍മിനസ് റെയില്‍വേ സ്റ്റേഷന്, നരിമാന് പോയന്റിലെ ഒബ്റോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ടാജ് മഹല്‍ പാലസ് & ടവര്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ലിയോപോള്‍ഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റല്‍, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓര്‍ത്തഡോക്സ് ജ്യൂയിഷ്; മെട്രോ ആഡ്ലാബ്സ് തീയേറ്റര്‍; പോലീസ് ഹെഡ് ക്വോര്‍ട്ടേസ് എന്നീ സ്ഥലങ്ങളിലാണ് ഭീകരാക്രമണങ്ങള്‍ നടന്നത്. പോലീസ് ഹെഡ് ക്വാര്‍ട്ടേര്‍സില്‍ നടന്ന വെടിവെപ്പില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിലെ ചീഫ് ഓഫീസറടക്കം 3 ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
പത്താമത്തെ സ്ഫോടനം നടന്നത് മുംബൈ വിമാനത്താവളത്തിനു സമീപത്തുള്ള വിലെ പാര്‍ലെ എന്ന ഉണ്ടായ കാര്‍ ബോബ് സ്ഫോടനം ഈ അക്രമണ പരമ്പരയുമായി ബന്ധപ്പെട്ടതാണെന്ന സ്ഥീതികരണം ഉണ്ടായിട്ടില്ല. ഏതാണ്ട് 50നും 60നും ഇടയില്‍ തീവ്രവാദികള്‍ ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതായി കരുതുന്നു. ഡെക്കാന്‍ മുജാഹദ്ദീന്‍ എന്ന അപരിചിതമായ ഭീകര സംഘടന ഉത്തരവദിത്വം ഏറ്റെടുത്തതായി വാര്‍ത്താ മാദ്ധ്യമങ്ങള്‍ക്ക് ഇ മെയില്‍ സന്ദേശം ലഭിച്ചു. ഈ ഇമെയിന്റെ ഉറവിടം പാകിസ്താന് ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് കണ്ടെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ ഈ അക്രമണങ്ങള്‍ക്ക് പിന്നില്‍ വിദേശ ശക്തികള്‍ പ്രവര്‍ത്തിച്ചുവെന്നും, പുറത്തുനിന്നുള്ളവരുടെ സഹായമില്ലാതെ ഇത്തരമൊരു പ്രവര്‍ത്തനം അസാദ്ധ്യമെന്നുമാണ്.
എന്നാല്‍ ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ലഷ്കര്‍ ഇ തോയ്ബ എന്ന പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദി സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നാണ്. കേന്ദ്ര സര്‍ക്കാര്‍ തന്നെ നടപ്പിക്കിയ നാടകമായിരുന്നു ഇതെന്നും സര്‍ക്കാറായിരുന്നും ഇതിന് പിന്നിലെന്നും ഇശ്റത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച എസ്.ഐ.ടി, സി.ബി.ഐ സംഘത്തില്‍ അംഗമായിരുന്നു ശര്‍മ ആരോപിച്ചു.
ആക്രമണത്തിന്റെ ഫലമായി മുംബൈയിലെ എല്ലാ സ്കൂളുകളും കോളെജുകളും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ ഉള്‍പ്പെടെയുള്ള മിക്ക കാര്യാലയങ്ങളും 27ആം തിയതി അടഞ്ഞുകിടന്നു.ധ56പ ബോളിവുഡ് സിനിമകളുടെയും ടിവി പരമ്പരകളുടെയും ചിത്രീകരണം മുടങ്ങി. യാത്രക്കാരുടെ സുരക്ഷയെ മാനിച്ച് പല അന്താരാഷ്ട്ര എയര്‍ലൈനുകളും മുംബൈയില്‍ ഇറങ്ങുന്നത് താത്കാലികമായി നിര്‍ത്തലാക്കി.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ പര്യടനത്തില്‍ ബാക്കി ഉണ്ടായിരുന്ന രണ്ട് ഏകദിന മത്സരങ്ങള്‍ ഉപേക്ഷിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നാട്ടിലേക്ക് മടങ്ങി. 2008 ഡിസംബര്‍ 3 മുതല്‍ 10 വരെ നടക്കേണ്ടിയിരുന്ന മുംബൈ കൂടി ഒരു വേദി ആയിരുന്ന ട്വന്റി20 ചാമ്പ്യന്‍സ് ലീഗ് നീട്ടി വെച്ചു. നവി മുംബൈയിലെ ഐറ്റിസി ഫോര്‍ചുണ്‍ ഹോട്ടല്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് മുംബൈ പൊലീസിന് ഒരു ഭീഷണി സന്ദേശം ലഭിച്ചു.
ഛത്രപതി ശിവജി ടെര്മിനസില് വീണ്ടും വെടിവപ്പ് നടന്നതായി അഭ്യൂഹങ്ങള്‍ പരക്കുകയുണ്ടായി. റെയില്‍വേ പൊലീസ് ഈ വാര്‍ത്ത തള്ളികളഞ്ഞുവെങ്കിലും അവിടെക്കുള്ള ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്മല്‍ കസബ് പകിസ്താന് കാരനനെന്ന് സ്തിരീകരിച്ചത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് ഇടയാക്കി. അതിര്‍ത്തിയില്‍ ഇന്ത്യാ പാക്ക് യുദ്ധത്തിനു സാധ്യത ഉണ്ടായി.