യുവാവിനെ കൊണ്ട് പ്രതിമയെ കല്യാണം കഴിപ്പിച്ച് മാതാപിതാക്കള്‍
June 20, 2020 06:13:21 pm IST
ലക്നൗ: 32 കാരനായ യുവാവിനെ കൊണ്ട് പ്രതിമയെ കല്യാണം കഴിപ്പിച്ച് മാതാപിതാക്കള്‍. യുപിയിലെ പ്രയാഗ് രാജ് സ്വദേശിയായ പഞ്ച് രാജാണ് പ്രതിമയെ കല്യാണം കഴിച്ചത്. മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളാണ് യുവാവ്. റെയില്‍വേ ജീവനക്കാരനായി വിരമിച്ച ആളാണ് പഞ്ച് രാജിന്റെ പിതാവായ ശിവ് മോഹന്‍ പല്. ഇയാളുടെ പന്ത്രണ്ട് മക്കളില്‍ എട്ടാമത്തെയാളാണ് പഞ്ച് രാജ്.
''എന്റെ മകന് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. വിദ്യാഭ്യാസമില്ല. ജോലിയില്ല. ചെറിയ കാര്യങ്ങള്‍ക്ക് പോലും കുടുംബത്തിലെ മറ്റാളുകളുടെ സഹായം വേണം. ഇവന്റെ വിവാഹം നടത്തി ഒരു പെണ്‍കുട്ടിയുടെ ഭാവി നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, അവിവാഹിതനായിരിക്കാനും പാടില്ല. കാരണം ഞങ്ങളുടെ പൂര്‍വികരുടെ വിശ്വാസം അനുസരിച്ച് ഒരാള്‍ അവിവാഹിതനായി മരിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് ഹൈന്ദവ ആചാരപ്രകാരം അയാളുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനാകില്ല. എന്റെ മകന് അവിവാഹിതനായി മരിച്ചാല്‍ അവന്റെ ആത്മാവിന് ശാന്തി ലഭിക്കില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു...'' എന്നാണ് യുവാവിന്റെ പിതാവ് പറയുന്നത്.
സാധാരണ വിവാഹം പോലെ തന്നെ ആട്ടും പാട്ടും നൃത്തവും ഒക്കെയായി സാമൂഹിക അകലം പാലിച്ച് ഹൈന്ദവ വിശ്വാസം പ്രകാരംമാണ് വിവാഹം നടന്നത്.