സ്വിഫ്റ്റ് പ്രത്യേക പതിപ്പ് പുറത്തിറക്കി, അകത്തും, തൊടാതെ
December 12, 2020 07:45:17 pm IST
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഹാച്ച്ബാക്കായ സ്വിഫ്റ്റിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. സാങ്കേതിക വിഭാഗത്തില്‍ തൊടാതെ കാറിന്റെ അകത്തും പുറത്തും പരിഷ്കാരങ്ങള്‍ നടപ്പാക്കുന്ന അക്സസറി പാക്കേജാണു മാരുതി സുസുക്കി അവതരിപ്പിക്കുന്നത്; സ്വിഫ്റ്റിന്റെ ഈ പ്രത്യേക പതിപ്പിന് 5.44 ലക്ഷം രൂപ മുതലാണു ഡല്‍ഹിയിലെ ഷോറൂം വില. സ്വിഫ്റ്റിന്റെ എല്‍ എക്സ്ഐ, വിഎക്സ്ഐ, സെഡ് എക്സ് ഐ, സെഡ്എക്സ്ഐപ്ലസ് വകഭേദങ്ങളെല്ലാം പ്രത്യേക പതിപ്പായി വില്പനയ്ക്കുണ്ട്.
ഗ്ലോസ് ബ്ലാക്ക് നിറമടിച്ച മുന്‍ഭാഗം, പാര്‍ശ്വം, പിന് സ്കര്‍ട്ട്, വിന്‍ഡോകളില്‍ റയിന്‍ ഡിഫ്ലക്ടര്‍, ഡോറില്‍ ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള ട്രിം തുടങ്ങിയവ അക്സസറികളാണു 24,999 രൂപ അധികം മുടക്കുമ്പോള്‍ "സ്വിഫ്റ്റ്' പ്രത്യേക പതിപ്പില്‍ ലഭിക്കുക. കൂടാതെ ഗ്ലോസ് ബ്ലാക്ക് പിന് സ്പോയ്ലര്, മുന്‍ ഗ്രില്ലിലും ടെയില്‍ ലൈറ്റിലും ഫോഗ് ലൈറ്റ് ക്ലസ്റ്ററിലുമൊക്കെ കറുപ്പിന്റെ സ്പര്‍ശം തുടങ്ങിയവുമുണ്ട്. പുത്തന്‍ സ്പോര്‍ട്ടി സീറ്റ് കവറുകളും ഈ പരിമിതകാല പതിപ്പിന്റെ അക്സസറി പായ്ക്കില്‍ ഇടംപിടിക്കുന്നുണ്ട്.
സ്വിഫ്റ്റിന്റെ ഏഴു വകഭേദങ്ങളും പരിമിതകാല പതിപ്പായി വിപണിയിലുണ്ട്. 5.44 ലക്ഷം രൂപ മുതല്‍ 8.27 ലക്ഷം രൂപ വരെയാണു വിവിധ മോഡലുകളുടെ ഷോറൂം വില. ഇടത്തരം ഹാച്ച്ബാക്ക് വിപണിയയില്‍ ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ 10 നിയോസ്, ഫോഡ് ഫിഗൊ തുടങ്ങിയവയോടാണ് സ്വിഫ്റ്റിന്റെ മത്സരം. യിലെ മികവു നിലനിര്‍ത്താന്‍ സ്വിഫ്റ്റിനു സാധിച്ചിട്ടുണ്ടെന്നാണു കണക്കുകള്‍ നല്കുന്ന സൂചന. കഴിഞ്ഞ ഓഗസ്റ്റിലും 14,869 "സ്വിഫ്റ്റാ'ണു വിറ്റഴിഞ്ഞത്. 83 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള 1.2 ലീറ്റര്‍, കെ 12 ബി പെട്രോള്‍ എന്‍ജിനോടെ മാത്രമാണു നിലവില്‍ "സ്വിഫ്റ്റ്' വില്‍പ്പനയ്ക്കെത്തുന്നത്.
സ്വിഫ്റ്റിന്റെ പരിമിതകാല പതിപ്പിന്റെ ഡല്‍ഹി ഷോറൂം വില(വകഭേദം, സാധാരണ മോഡലിന്റെ വില, പരിമിത കാല പതിപ്പിന്റെ വില, വ്യത്യാസം എന്ന ക്രമത്തില്‍):
സ്വിഫ്റ്റ് എല്‍ എക്സ് ഐ: 5.19 ലക്ഷം, 5.44 ലക്ഷവും, സ്വിഫ്റ്റ് വി എക്സ് ഐ: 6.19 ലക്ഷം, 6.44 ലക്ഷവുമാണ് വില.