swayamvara
pulimoottil

ഇന്ത്യയെ ചൈനാ വിരുദ്ധരാക്കാൻ നാറ്റോ സഖ്യം ശ്രമിക്കുന്നതായി റഷ്യ

ഇന്ത്യയെ ചൈനാ വിരുദ്ധരാക്കാൻ  നാറ്റോ സഖ്യം ശ്രമിക്കുന്നതായി റഷ്യ
Share Email

മോസ്കോ: ഇന്ത്യയെ ചൈന വിരുദ്ധരാക്കാൻ നാറ്റോ സഖ്യം ശ്രമിക്കുന്നതായി റഷ്യ. റഷ്യയിലെ പെർമിൽ നടന്ന യൂറേഷ്യയിലെ (യുറോപ്പും ഏഷ്യയും) സുരക്ഷയും സഹകരണ വും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ റഷ്യൻ വിദേശകാ ര്യ മന്ത്രി സെർജി ലാവ്റോവ് ആണ് ഇങ്ങനെ പ്രതികരിച്ചത്.

റഷ്യ-ഇന്ത്യ-ചൈന സഖ്യത്തിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നതായും ലാവ്റോവ് പറഞ്ഞു. ഇന്ത്യയെ ചൈന വിരുദ്ധ ഗൂഢാലോചനയിൽ ഉൾപ്പെടുത്താൻ നാറ്റോ സഖ്യം പരസ്യമായി ശ്രമിക്കുകയാണ്.. “മുൻ റഷ്യൻ പ്രധാനമന്ത്രി യെവ്ജെനി പ്രിമാകോവിന്റെ നേതൃത്വത്തിൽ വർഷങ്ങൾക്കു മുമ്പ് സ്ഥാപിത മായ റഷ്യ, ഇന്ത്യ, ചൈന സഖ്യത്തിന്റെ പ്രവ ർത്തനം എത്രയുംവേഗം പുനരാരംഭിക്കാൻ ആ ഗ്രഹിക്കുന്നു.മൂന്ന് രാജ്യങ്ങളുടെയും വിദേശ നയ തലവന്മാരു ടെയും സാമ്പത്തിക, വ്യാപാര ഏജൻസി തലവ ന്മാരുടെയും 20ലധികം യോഗം സഖ്യം നടത്തി യിട്ടുണ്ട്.

അതി ർത്തിയിലെ സ്ഥിതി ലഘൂകരിക്കുന്നതിനെക്കു റിച്ച് ഇന്ത്യയും ചൈനയും തമ്മിൽ ധാരണയി ലെത്തിയിട്ടുണ്ട്. അതിനാൽ, സഖ്യം വീണ്ടും സ ജീവമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

Share Email
More Articles
Top