കൊച്ചിയില്‍ ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍ കമ്പനിക്കെതിരേ സംസ്ഥാനം കേസിനില്ല

Share Email

തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് ചരക്കു കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനിക്കെതിരേ കേസിനു പോകേണ്ടെന്നു തീരുമാനം. എംഎസ്‌സി എല്‍സ 3 കഴിഞ്ഞ മാസം 25 നാണ് കൊച്ചി തീരത്തിന് 74 കിലോമീറ്ററുകള്‍ അപ്പുറത്ത് മുങ്ങിയത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയക്ക് പിന്നാലെയാണ് ഈ തീരുമാനം.

കേസിന് പകരം ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിക്കാനും നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസം 29 നാണ് സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും തമ്മിലായിരുന്നു ചര്‍ച്ച നടത്തിയത്.

കപ്പല്‍ മുങ്ങിയതിലൂടെ  സംസ്ഥാനത്തിന് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതില്‍   ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള ക്ലെയിം വഴി മാത്രം പരിഹാരം കണ്ടെത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വിഴിഞ്ഞത്തേയ്ക്ക് ഏറ്റവുമധികം കപ്പലുകള്‍ എത്തുന്നത് എം.എസ്.സി കമ്പനിയുടെ ഉടമസ്ഥതയിലുള്ളവയാണ്. കമ്പനിയുമായി നിയമപ്രശ്‌നത്തിലേക്ക് പോയി ബന്ധം വഷളാക്കേണ്ടതില്ല എന്നതിനാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം.

Share Email
LATEST
Top