അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തും; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു: മാര്‍ക്കറ്റിങ് ഡയറക്ടര്‍

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തും; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു: മാര്‍ക്കറ്റിങ് ഡയറക്ടര്‍

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍. വിഷയത്തില്‍ കേരള മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ടീമിന് ഇന്ത്യയിലേക്കുള്ള സ്നേഹത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യയിലെ ആരാധകരിന് മുന്നില്‍ കളിക്കാന്‍ ടീം ആഗ്രഹിക്കുന്നു. ലോകകപ്പിന് മുന്‍പായി കേരളത്തില്‍ മത്സരം നടത്താനാകുമെന്ന പ്രതീക്ഷയുണ്ട്,” പീറ്റേഴ്‌സണ്‍ പറഞ്ഞു.

ഇതിന് മുന്‍പ്, ഈ വര്‍ഷം ഒക്ടോബറില്‍ ലയണല്‍ മെസ്സിയും ടീമും കേരളത്തില്‍ എത്തുമെന്നായിരുന്നു കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രഖ്യാപനം. പിന്നീട് അതിനെ കുറിച്ചുള്ള ആശയക്കുഴപ്പവും വിവാദങ്ങളും ഉയർന്നു. അര്‍ജന്റീന ടീം ഒക്ടോബറില്‍ ചൈനയില്‍ കളിക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജൂണ്‍ 6ന് മന്ത്രി വീണ്ടും അര്‍ജന്റീന ടീം കേരളത്തിലെത്തും എന്ന് ഔദ്യോഗികമായി അറിയിച്ചത്, എന്നാല്‍ തീയതി വ്യക്തമാക്കിയിരുന്നില്ല.

Argentina Football Team Likely to Play in Kerala; Talks Underway: Marketing Director

Share Email
LATEST
More Articles
Top