‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന സൗദി രാജകുമാരൻ അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അൽ സൗദ് (36) അന്തരിച്ചു. 2005ൽ ലണ്ടനിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ശേഷം കോമയിലായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ പിതാവായ പ്രിൻസ് ഖാലിദ് ബിൻ തലാൽ ആണ് അന്ത്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. റിയാദിലെ ഇമാം തുര്‍ക്കി ബിൻ അബ്ദുല്ല പള്ളിയിൽ ഞായറാഴ്ച അസർ നമസ്കാരത്തിനു ശേഷമായിരിക്കും അടക്കം .
ലണ്ടനിൽ അപകടത്തിൽ പെട്ടതിനു ശേഷം, തലച്ചോറിൽ രക്തസ്രാവം ഉണ്ടായതോടെ പ്രിൻസ് അൽ വലീദിനെ റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. യു.എസ്, സ്‌പെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ ചികിൽസയും ലഭിച്ചു. എന്നാൽ അദ്ദേഹം ഒരിക്കലും പൂർണ ബോധം തിരിച്ചുവന്നില്ല.
ജീവനുള്ളതുപോലെ 20 വർഷം മുഴുവൻ വൈദ്യുത ഉപകരണങ്ങൾ വഴിയാണ് ജീവൻ നിലനിർത്തിയത്. മകനെ ജീവൻകൊണ്ട് സൂക്ഷിക്കാനുള്ള പിതാവിന്റെ തീരുമാനവും ,നിലപാടും രാജ്യത്തെ ജനഹൃദയങ്ങളിൽ വലിയ സ്വാധീനം ചെലുത്തി.
1990 ഏപ്രിലിലാണ് പ്രിൻസ് അൽ വലീദ് ജനിച്ചത്. രാജകുടുംബത്തിലെ പ്രശസ്തനായ പ്രിൻസ് ഖാലിദ് ബിൻ തലാലിന്റെ മൂത്ത മകനാണ് അദ്ദേഹം.
End of a 20-Year Wait: ‘Sleeping Prince’ Al-Waleed Passes Away