Saturday, December 14, 2024

HomeMain Storyഇസ്രായേൽ പ്രതിരോധ സേനാംഗങ്ങളായ രണ്ടുപേരുടെ വിസ അപേക്ഷ തടഞ്ഞുവെച്ച് ഓസ്ട്രേലിയ

ഇസ്രായേൽ പ്രതിരോധ സേനാംഗങ്ങളായ രണ്ടുപേരുടെ വിസ അപേക്ഷ തടഞ്ഞുവെച്ച് ഓസ്ട്രേലിയ

spot_img
spot_img

കാൻബെറ: പാലസ്തീനിൽ യുദ്ധത്തിൽ പങ്കെടുത്ത ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അംഗങ്ങളായ രണ്ടുപേരുടെ വിസ അപേക്ഷ തടഞ്ഞുവെച്ച് ഓസ്ട്രേലിയ. ഇസ്രായേലി സഹോദരങ്ങളായ ഒമർ ബെർഗർ (24), എല്ല ബെർഗർ (22) എന്നിവർ തങ്ങളുടെ 100 വയസ്സുള്ള മുത്തശ്ശിയെ സന്ദർശിക്കാൻ ആസ്ട്രേലിയയിലേക്ക് പോകാൻനാണ് വിസക്ക് അപേക്ഷിച്ചത്. കുടുംബത്തിലെ മറ്റുനാലുപേരും ഇവർക്കൊപ്പം അപേക്ഷിച്ചിരുന്നു. എന്നാൽ, മറ്റുള്ളവർക്ക് വിസ ലഭിച്ചെങ്കിലും ഇവരുടെ മാത്രം തടഞ്ഞുവെക്കുകയായിരുന്നു.ഇരുവരുടെയും ഐ.ഡി.എഫ് സേവനം കാരണമാണ് പ്രവേശനം നിഷേധിക്കപ്പെട്ടതെന്നും 13 പേജുള്ള പ്രത്യേക ഫോം പൂരിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇവരുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേലിനെതിരായ ആസ്ട്രേലിയൻ സർക്കാറിന്റെ ശത്രുതാപരമായ നിലപാടാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഇവർ ആരോപിച്ചു. യുദ്ധത്തിൽ ഏർപ്പെട്ട സൈനികർക്കുള്ള ഫോം ഇവർ പൂരിപ്പിച്ചിരുന്നു.ഹോളോകോസ്റ്റ് അതിജീവിതയായ മുത്തശ്ശി ജൂലൻ ബർഗറിൻ്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിനാണ് ആറുപേരും രണ്ട് മാസം മുമ്പ് സന്ദർശക വിസയ്ക്ക് അപേക്ഷിച്ചത്. നാല് അപേക്ഷകൾ പെട്ടെന്ന് തീർപ്പാക്കി. എന്നാൽ, റിസർവ് സൈനികരായ ഒമറിനും എല്ലയ്ക്കും അനുവദിച്ചില്ല. തടവുകാരെ ദുരുപയോഗം ചെയ്യുന്നതിൽ പങ്കാളികളോണാ? തടങ്കൽ കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്നോ? യുദ്ധക്കുറ്റങ്ങളിലോ വംശഹത്യയിലോ പങ്കാളിത്തം ഉണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഇവർക്ക് നൽകിയ ഫോമിൽ ഉണ്ടായിരുന്നത്. ഇതിന് മറുപടി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments