Friday, March 29, 2024

HomeAmericaയു എസിലെ ഒമിക്രോണ്‍ ബാധിതരിൽ ഏറെയും യുവജനങ്ങളും കുട്ടികളും

യു എസിലെ ഒമിക്രോണ്‍ ബാധിതരിൽ ഏറെയും യുവജനങ്ങളും കുട്ടികളും

spot_img
spot_img

അമേരിക്ക: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് യുവജനങ്ങളിലും കുട്ടികളിലും.

ലോസ് ഏഞ്ചല്‍സിൽ ഡിസംബര്‍ 22 നും 28 നും ഇടയില്‍ രേഖപ്പെടുത്തിയ കേസുകളില്‍ 70 ശതമാനത്തിലേറെയും 18-49 പ്രായത്തിലുള്ളവരാണ്.

18-29 പ്രായത്തിലുള്ളവരുടെ അണുബാധ നിരക്ക് ഒരു മാസം മുമ്ബുള്ളതിനേക്കാള്‍ എട്ട് മടങ്ങ് കൂടുതലാണെന്നും വിവരങ്ങള്‍ കാണിക്കുന്നു. 30-49 പ്രായപരിധിയിലുള്ളവരില്‍ കൊവി‌ഡ് കേസുകളുടെ എണ്ണം കഴിഞ്ഞ മാസത്തെ കണക്കുകളേക്കാള്‍ ആറിരട്ടി വര്‍ദ്ധിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍, 5-11 പ്രായത്തിലുള്ള കുട്ടികളില്‍ കൊവിഡ് അണുബാധ നിരക്ക് ഇരട്ടിയായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments