Monday, January 24, 2022
spot_img
HomeAmericaഎസ്.ബി- അസംപ്ഷന്‍ അലുമ്‌നിക്കു നവനേതൃത്വം. പ്രസിഡന്റ്:ആന്റണി ഫ്രാൻസിസ് വടക്കേവീട്

എസ്.ബി- അസംപ്ഷന്‍ അലുമ്‌നിക്കു നവനേതൃത്വം. പ്രസിഡന്റ്:ആന്റണി ഫ്രാൻസിസ് വടക്കേവീട്

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി- അസംപ്ഷന്‍ കോളേജ് പൂര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ 2022-2023 കാലയളവിലേക്കുള്ള ഭാരവാഹികളായി ആന്റണി ഫ്രാൻസിസ് (പ്രസിഡന്റ്), തോമസ് ഡിക്രൂസ് (സെക്രട്ടറി), ജോളി കുഞ്ചെറിയ (വൈസ് പ്രസിഡന്റ്), ജോജോ വേങ്ങാത്തറ (ട്രെഷറർ), റെറ്റി വർഗീസ് (ജോ. ട്രെഷറർ), ഷീബാ ഫ്രാൻസിസ് (ജോ. സെക്രട്ടറി) എന്നിവർ ഐക്യകണ്ഡേന തെരെഞ്ഞെടുക്കപ്പട്ടു.

ഡയറക്ടർ ബോർഡ് അംഗങ്ങളായി ബിജി കൊല്ലാപുരം, ചെറിയാൻ മാടപ്പാട്ട്, ഷിബു അഗസ്റ്റിൻ, ജോഷി വള്ളിക്കളം, ജെയീംസ് ഓലിക്കര, സണ്ണി വള്ളിക്കളം,ബോബൻ കളത്തിൽ,ഷാജി ജോസഫ്, ജോൺ നടക്കപ്പാടം, അഡ്വൈസറി ബോർഡ് അംഗങ്ങളായി ജോസഫ് നെല്ലുവേലി, ലൈജോ ജോസഫ്, പ്രൊഫ. കെ എസ് ആന്റണി, കുഞ്ഞുമോൻ ഇല്ലിക്കൽ, ജോസ് ചെന്നിക്കര എന്നിവരെയും തെരെഞ്ഞെടുത്തു.

പുതിയ ഭാരവാഹികളുടെ സത്യപ്രതിഞ്ജയും സ്ഥാനാരോഹണവും ജനുവരി രണ്ടിന്12.30 നു ചിക്കാഗോ സീറോമലബാര്‍ കത്തീഡ്രല്‍ ഹാളിൽ നടന്നു. ചിക്കാഗോ സിറോ മലബാർ മാർതോമാശ്ലീഹാ കത്തീഡ്രൽ വികാരിയും രൂപതാ വികാരി ജനറാളുമായ വെരി.റവ ഫാ. തോമസ് കടുകപ്പള്ളിൽ സമ്മേളനത്തിൽ മുഖ്യാതിഥിയായി ആയിരുന്നു. ഫാ. തോമസ് തന്റെ മുഖ്യ പ്രഭാഷണത്തിൽ പുതിയതായി തെരെഞ്ഞെടുത്ത അലുംനി ഭാരവാഹികൾക്കും സംഘടനാ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും അഭിനന്ദങ്ങളും ഭാവിയിൽ ഇതിനേക്കാൾ കൂടുതൽ നല്ല പ്രവർത്തനങ്ങൾ നടത്തുന്നതിന് ഈ സംഘടനക്ക് സാധിക്കട്ടെ എന്നും പറഞ്ഞു.സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ ഏഴാമത് നേതൃത്വമാണ് സമ്മേളനത്തിൽ സ്ഥാനമേറ്റത്.

2005ൽ പുനർസംഘടിപ്പിക്കപ്പെട്ട ഈ സംഘടനാ നിരവധി നന്മ പ്രവർത്തികളുമായി ഒന്നരപതിറ്റാണ്ടായി ചിക്കാഗോ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്നു. മഹാമാരിയുടെ സാഹചര്യയവും ഒക്കെ നിലനിൽക്കുന്നതിനാൽ സംഘടനാ ഏതാണ്ട് മരവിച്ച നിലയിലാണ്. ആയതിനാൽ സംഘടനക്ക് പുതുജീവൻ പകരുകയെന്ന നിയോഗവും എന്നിലും എന്നോടൊപ്പം പ്രവർത്തിക്കുന്ന ടീമംഗങ്ങളിലും നിക്ഷിപ്തമാണ് എന്ന്പുതിയ പ്രെസിഡെന്റ്സ്ഥാനം ഏറ്റെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ആന്റണി ഫ്രാൻസിസ് പറഞ്ഞു.

സംഘടനയുടെ വളർച്ചക്കാവശ്യമായ നൂതന കർമ്മ പരിപാടികൾ ആവിഷ്കരിക്കുകയും പരീക്ഷിക്കുകയും അതു സൃഷ്ടിക്കാവുന്ന വെല്ലുവിളി ധൈര്യപൂർവം ഏറ്റെടുക്കുകയും ചെയ്യാനാണ് പുതിയ നേതൃത്വം ലക്ഷ്യമിടുന്നത്. കൂടാതെ എസ് ബി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു പ്രത്യേക കർമ്മപരിപാടികൾ പുതിയ എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ നടപ്പാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.ഒരു ദേശത്തിന്റെ തന്നെ ദിശാസസൂചികയായി നിലകൊള്ളുന്ന എസ് ബി കോളേജിന്റെ ശതാബ്ദിഎന്നത്കോളേജിനെ സംബന്ധിച്ചു ഒരു നാഴികക്കല്ലും വഴിത്തിരിവുമാണ്

സമ്മേളനത്തിൽ ആൻഡ്രിയ മജു, ഷിബു അഗസ്റ്റിൻ ,ഷാജി കൈലാത്ത്,ഗൂഡ്‌വിൻ ഫ്രാൻസിസ്,സെക്രട്ടറി ഷീബ ഫ്രാൻസിസ് ,ട്രെഷറാര് മോനിച്ചൻ നടക്കപ്പാടം,ചെറിയാൻ മാടപ്പാട്ട് എന്നിവർ യഥാക്രമം പ്രാർത്ഥനാഗാനം, സ്വാഗതം,അധ്യക്ഷ പ്രസംഗം,ഗാനം സംഘടനയുടെ കഴിഞ്ഞ മൂന്നര വർഷത്തെ ,പ്രവർത്തന റിപ്പോർട്ട്,ഫൈനാൻഷ്യൽ റിപ്പോർട്ട്, പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നിർവഹിച്ചു ജെസ്‌ലിൻ കൊല്ലാപുരവും ജെന്നി വള്ളിക്കളവും അവതാരികമാരായിരുന്നു. .സമ്മേളനം വൻ വിജയമാക്കുന്നതിനായി പ്രവർത്തിച്ച എല്ലാ വ്യക്തികൾക്കും പങ്കെടുത്തവർക്കും സംഘടനയുടെ പേരിൽ പുതിയ പ്രസിഡന്റ് നന്ദിയും പറഞ്ഞു, ഉച്ചകഴിഞ്ഞു12.30 നു ആരംഭിച്ച സമ്മേളനം രണ്ടുമണിക്ക് ഉച്ചഭക്ഷണത്തോടുകൂടി പര്യവസാനിച്ചു..

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments