Wednesday, January 19, 2022
spot_img
HomeAmericaഒഐസിസി കാനഡ നാഷണല്‍ കമ്മിറ്റി അംഗത്വ വിതരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി

ഒഐസിസി കാനഡ നാഷണല്‍ കമ്മിറ്റി അംഗത്വ വിതരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി

പി.പി ചെറിയാന്‍

കാനഡ : കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും സംഘടിപ്പിച്ചു സജീവമാകുന്നതിന്റെ ഭാഗമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നിയമിച്ച ഒഐസിസി കാനഡ ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമായി.

കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കാനഡയില്‍ നിന്നുള്ള നൂറു മെമ്പര്‍ഷിപ്പ് കാനഡ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പ്രിന്‍സ് കാലായില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് കൈമാറി. കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി രണ്ടാമത്തെ ഘട്ടത്തെ പ്രവര്ത്തനങ്ങള്‍ ഉടന് പൂര്‍ത്തീകരിക്കുമെന്ന് പ്രിന്‍സ് കാലായില്‍ പറഞ്ഞു .

കാനഡ ഒ ഐ സി സി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു കെ പി സി സി പ്രസിഡന്റ് എല്ലാ ഭാവുകങ്ങളും ആശംസിച്ചു ചടങ്ങില്‍ ഒഐസിസി ഓഫീസ് സെക്രട്ടറി കെ.ജി ബാബുരാജ്, കെപിസിസി ഓഫീസ് സെക്രട്ടറി ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments