Monday, January 24, 2022
spot_img
HomeAmericaകൊറോണ ബാധിച്ച മകനെ കാറിന്റെ ഡിക്കിയിലിട്ട് പരിശോധനക്ക് കൊണ്ടുപോയ അധ്യാപിക ടെക്‌സസിൽ അറസ്റ്റില്‍

കൊറോണ ബാധിച്ച മകനെ കാറിന്റെ ഡിക്കിയിലിട്ട് പരിശോധനക്ക് കൊണ്ടുപോയ അധ്യാപിക ടെക്‌സസിൽ അറസ്റ്റില്‍

കൊറോണ ബാധിച്ച മകനെ കാറിന്റെ ഡിക്കിയിലിട്ട് പൂട്ടിയ അമ്മ അറസ്റ്റില്‍. ടെക്‌സസിലാണ് സംഭവം.

മകന് കൊറോണ പോസിറ്റീവ് ആണെന്നറിഞ്ഞതോടെയാണ് അധ്യാപിക കൂടിയായ അമ്മ മകനെ കാറിന്റെ ഡിക്കിയില്‍ പൂട്ടിയത്. സംഭവത്തില്‍ 41കാരിയായ സാറ ബീമിനെ പോലീസ് അറസ്റ്റ് ചെയ്തു.

13 വയസ്സുള്ള ആണ്‍കുട്ടിയെ ആണ് കാറിന്റെ ഡിക്കിയില്‍ പൂട്ടി ഇട്ടത്. മകനെ പരിശോധനയ്‌ക്ക് കൊണ്ടുപോകാന്‍ വേണ്ടിയാണ് കാറിന്റെ ഡിക്കിയില്‍ ഇരുത്തിയത്. രോഗമുള്ളതിനാല്‍ മകനെ കാറിന്റെ സീറ്റിലിരിക്കാന്‍ അവര്‍ അനുവദിച്ചിരുന്നില്ല. കാറില്‍ നിന്ന് ശബ്ദം കേട്ടതോടെ ഇതുവഴി പോയ ചിലര്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടിയെ കാറിനുള്ളില്‍ കണ്ടത്. ഇതോടെ സാറ തന്നെ കുട്ടിയെ ഡിക്കി തുറന്ന് പുറത്തിറക്കി. ദൃക്‌സാക്ഷികള്‍ തന്നെയാണ് വിവരം പോലീസിലും അറിയിച്ചത്.

മകനില്‍ നിന്ന് തനിക്ക് രോഗം പകരാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് സാറയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments