Wednesday, January 19, 2022
spot_img
HomeAmericaമഹാമാരിയിലും മലയാളികൾക്ക് മാതൃകാ നേതൃത്വവുമായി ഡി. എം. എ.

മഹാമാരിയിലും മലയാളികൾക്ക് മാതൃകാ നേതൃത്വവുമായി ഡി. എം. എ.

സുരേന്ദ്രൻ നായർ

കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മെട്രോ ഡിട്രോയിറ്റിലെ മലയാളി സമൂഹത്തിനു താങ്ങായും തണലായും നിൽക്കുന്ന ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷൻ എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ 2022 ലേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.


അമേരിക്കയിലെ വിവിധ ദേശിയ വേദികളിലുൾപ്പെടെ കാണികളെ വിസ്മയിപ്പിച്ച നിരവധി കലാപ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ഡി. എം. എ. അംഗങ്ങൾ ഇപ്രാവശ്യവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ സാമൂഹ്യ പ്രതിബദ്ധതയും കലാ സാംസ്‌കാരിക മികവും തന്നെയാണ് മാനദണ്ഡമാക്കിയത്.


സംഘടനയിൽ ദീർഘകാലത്തെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയരായ ഓസ്ബോൺ ഡേവിഡ് പ്രസിഡന്റായും, സുനിൽ പൈൻഗോൾ വൈസ് പ്രസിഡന്റായും, ദിനേശ് ലക്ഷ്മണൻ ജനറൽ സെക്രട്ടറിയായും, ഡയസ് തോമസ് ട്രഷററായും, കൃഷ്ണകുമാർ നായർ ജോയിന്റ് സെക്രട്ടറിയായും, കൃഷ്ണരാജ് ഉദയാചലം ജോയിന്റ് ട്രഷററായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ട്രസ്റ്റി ബോർഡ് ചെയർമാൻ തോമസ് കർത്താനാൽ വരണാധികാരിയായിരുന്നു.


പുതിയ ട്രസ്റ്റി ബോർഡ് ചെയർമാനായി മോഹൻ പനങ്കാവിലും, വൈസ് ചെയർമാനായി സുദർശന കുറുപ്പും, സെക്രട്ടറിയായി മനോജ് ജയ്ജിയും തെരഞ്ഞെടുക്കപ്പെട്ടു.


വനിതാ വിഭാഗം അധ്യക്ഷയായി സരിത നായരും സെക്രട്ടറിയായി റെജി ജോർജും, യൂത്ത് ചെയർ പേഴ്സണായി ജെറുഷാ മനോജും ചുമതലയേറ്റു.
ഡി. എം. എ. യുടെ പ്രവർത്തന മേഖല വിപുലമാക്കാനും കൂടുതൽ ജനോപകാരപ്രദമാക്കാനുംഎല്ലാ മലയാളി കുടുംബങ്ങളുടെയും സഹകരണം അഭ്യര്ഥിക്കുന്നതായും നിയുക്ത പ്രസിഡന്റ് ഓസ്ബോൺ ഡേവിഡ് അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments