Wednesday, January 19, 2022
spot_img
HomeAmericaലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ റാങ്കിംഗ് :യു എസ് ആറാം സ്ഥാനത്ത്, ഇന്ത്യയ്ക്ക് ഏഴ് പോയിന്റ്...

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ റാങ്കിംഗ് :യു എസ് ആറാം സ്ഥാനത്ത്, ഇന്ത്യയ്ക്ക് ഏഴ് പോയിന്റ് വളര്‍ച്ച

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പുതിയ പട്ടിക നിലവില്‍ വന്നു.

പാസ്പോര്‍ട്ട് റാങ്കിംഗ് വിലയിരുത്തുന്ന ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് ആണ് പുതുക്കിയ റാങ്കിംഗ് പട്ടിക പുറത്തു വിട്ടത്.

ഏറ്റവും ശക്തമായ പാസ്പോര്‍ട്ടെന്ന ഒന്നാം സ്ഥാനം വഹിക്കുന്നത് ജപ്പാനും സിംഗപ്പൂരുമാണ്. ഈ രണ്ടു രാജ്യങ്ങളുടെയും പാസ്പോര്‍ട്ട് ഉപയോഗിച്ച്‌ വിസയില്ലാതെ നിങ്ങള്‍ക്ക് 192 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ സാധിക്കും. ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്പോര്‍ട്ട് എന്ന സ്ഥാനം അലങ്കരിക്കുന്നതും, രണ്ടു രാജ്യങ്ങളാണ്, ജര്‍മനിയും ദക്ഷിണ കൊറിയയും . 190 രാജ്യങ്ങളിലേക്ക് ഈ പാസ്പോര്‍ട്ട് വഹിച്ചു കൊണ്ട് വിസയില്ലാതെ പ്രവേശിക്കാം.

2020-ലെ റാങ്കിംഗില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബ്രിട്ടന്റെയും അമേരിക്കയുടെയും പാസ്സ്പോര്‍ട്ടുകള്‍ ഇത്തവണ വീണ്ടും പഴയ ആറാം സ്ഥനത്ത് എത്തിയിട്ടുണ്ട്. രണ്ട് രാജ്യങ്ങളിലേയും പാസ്സ്പോര്‍ട്ടുകള്‍ ഉപയോഗിച്ച്‌ 186 രാജ്യങ്ങളിലേക്ക് വിസ-ഫ്രീ അല്ലെങ്കില്‍ വിസ-ഓണ്‍-അറൈവല്‍ രീതിയില്‍ യാത്രചെയ്യാന്‍ സാധിക്കും. 2021-ല്‍ ഇത് 185 ആയിരുന്നു. അന്ന് ഇരുരാജ്യങ്ങള്‍ക്കും ആഗോള റാങ്കിംഗില്‍ ലഭിച്ചത് ഏഴാം സ്ഥാനവും.

പാസ്പോര്‍ട്ട് റാങ്കിംഗ് പ്രകാരം കഴിഞ്ഞവര്‍ഷം ഇന്ത്യ 90-മത് ആയിരുന്നു. എന്നാല്‍, ഇക്കുറി ഏഴ് പോയിന്റുകള്‍ ഉയര്‍ന്ന് 83-മത്തെ സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് കയ്യിലുള്ളവര്‍ക്ക് വിസയില്ലാതെ 60 രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.

റാങ്കിംഗ് പ്രകരം ഏറ്റവും താഴെയുള്ള രാജ്യം അഫ്ഗാനിസ്ഥാനാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments