Monday, January 24, 2022
spot_img
HomeAmericaകേസുകള്‍ കുതിച്ചുയരുമ്ബോഴും വൈറസിനൊപ്പം ജീവിക്കാനുള്ള അവസ്ഥയിലേക്ക് യു എസ് എത്തുകയാണെന്ന് ആന്റണി ഫൗസി

കേസുകള്‍ കുതിച്ചുയരുമ്ബോഴും വൈറസിനൊപ്പം ജീവിക്കാനുള്ള അവസ്ഥയിലേക്ക് യു എസ് എത്തുകയാണെന്ന് ആന്റണി ഫൗസി

വാഷിംഗ്ടണ്‍: കുതിച്ചുയരുന്ന കേസുകളും ഉയര്‍ന്ന കോവിഡ് -19 ആശുപത്രി കേസുകളും ഉണ്ടെങ്കിലും മാനേജ് ചെയ്യാവുന്ന രോഗമെന്ന നിലയിൽ കൊറോണ വൈറസിനൊപ്പം ജീവിക്കാനുള്ള അവസ്ഥയിലേക്ക് അമേരിക്ക അടുക്കുകയാണെന്ന് ഡോ. ആന്റണി ഫൗസി .

സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിനോട് (സിഎസ്‌ഐഎസ്) സംസാരിച്ച യുഎസിലെ ഉന്നത ശാസ്ത്രജ്ഞന്‍, കോവിഡിനെ ഇല്ലാതാക്കുന്നത് യാഥാർഥ്യമായേക്കില്ലെന്നും, ഓമിക്രോൺ അതിന്റെ അതി തീവ്ര വ്യാപന ശേഷി കൊണ്ട് എല്ലാവരിലും എത്തിയേക്കുമെന്നും പറഞ്ഞു.

“വാക്‌സിൻ കൃത്യമായി എടുത്തവർക്ക് ഗുരുതര സാഹചര്യങ്ങൾക്കെതിരെ മതിയായ സംരക്ഷണം ഉണ്ടാവും , എന്നാൽ വാക്‌സിന്റെ പ്രതിരോധ ശേഷിയും കുറയുന്നുണ്ട് . ഓമിക്രോൺ വ്യാപനം വർധിക്കുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് രാജ്യം ഒരു പുതിയ ഘട്ടത്തിലെത്തും , സമൂഹത്തിൽ മതിയായ സംരക്ഷണം ഉണ്ടാകും. മരുന്നുകൾ ലഭ്യമായതിനാൽ ആരെങ്കിലും രോഗബാധിതരാകുകയും ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പിലായിരിക്കുകയും ചെയ്യുമ്പോൾ, ആ വ്യക്തിയെ ചികിത്സിക്കുന്നത് പ്രയാസമാവില്ലെന്നും , ” ആന്റണി ഫൗസി പറഞ്ഞു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments