Friday, March 29, 2024

HomeAmericaവിഷ മിശ്രിതം വേണ്ട, വെടിവച്ചു വധശിക്ഷ നടപ്പാക്കിയാല്‍ മതിയെന്ന് രണ്ടു പ്രതികള്‍

വിഷ മിശ്രിതം വേണ്ട, വെടിവച്ചു വധശിക്ഷ നടപ്പാക്കിയാല്‍ മതിയെന്ന് രണ്ടു പ്രതികള്‍

spot_img
spot_img

പി.പി. ചെറിയാന്‍

ഒക്കലഹോമ: ജനുവരി അവസാനവും ഫെബ്രുവരി ആദ്യവും വധശിക്ഷക്ക് വിധേയരാകേണ്ട രണ്ടു പ്രതികള്‍ വധശിക്ഷ നടപ്പാക്കുന്നതിന് പ്രാകൃതമായ വിഷമിശ്രിതം ഉപയോഗിക്കരുതെന്നും വെടിവച്ചു (ഫയറിംഗ് സ്‌ക്വാഡ്) ശിക്ഷ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഒക്കലഹോമ ഫെഡറല്‍ കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ പരിഗണിച്ച ജഡ്ജി ഈ ആഴ്ച അവസാനം തീരുമാനം ഉണ്ടാകുമെന്ന് പ്രതികളെ അറിയിച്ചു.

ഡൊണാള്‍ഡ് ഗ്രാന്റ്, ഗില്‍ബര്‍ട്ട് പോസ്റ്റിലി എന്നീ പ്രതികളാണ് വക്കീല്‍ മുഖേനെ കോടതിയില്‍ പെറ്റീഷന്‍ നല്‍കിയത്. വിഷമിശ്രിതം ഉപയോഗിച്ചുള്ള വധശിക്ഷ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതുവരെ ഒക്കലഹോമയില്‍ ഫയറിംഗ് സ്‌കാഡിനെ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കിയിട്ടില്ല. എന്നാല്‍ കോടതി വിധി എന്തായാലും നടപ്പാക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറകക്ഷന്‍ നടപടി സ്വീകരിക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജാഷ് വാര്‍ഡ് പറഞ്ഞു.

2014 ല്‍ വിഷമിശ്രിതം ഉപയോഗിച്ച് നടത്തിയ വധശിക്ഷ കൃത്യതയോടെ നടപ്പാക്കാന്‍ കഴിഞ്ഞില്ല എന്ന കാരണം ചൂണ്ടികാട്ടി ഇത് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. 2021 ഒക്ടോബറിലാണ് പിന്നീട് പുനഃരാരംഭിച്ചത്. ഈ വധശിക്ഷയും പ്രതിയുടെ മരണം ഭീകരമാക്കി മാറ്റിയിരുന്നു. കോടതിയുടെ അവസാന തീരുമാനം കാത്തുകഴിയുകയാണ് രണ്ടു പ്രതികളും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments