Wednesday, January 19, 2022
spot_img
HomeAmericaഐ എസില്‍ ചേരാന്‍ പോയ യുവതിക്ക് യു എസില്‍ തിരിച്ചെത്തണം; ഹര്‍ജി കേള്‍ക്കാതെ തളളി...

ഐ എസില്‍ ചേരാന്‍ പോയ യുവതിക്ക് യു എസില്‍ തിരിച്ചെത്തണം; ഹര്‍ജി കേള്‍ക്കാതെ തളളി സുപ്രീംകോടതി

വാഷിംഗ്ടണ്‍: ഐ.എസില്‍ ചേര്‍ന്ന യുവതി നാട്ടില്‍ തിരിച്ചെത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ യുഎസ് സുപ്രീംകോടതി വാദം പോലും കേള്‍ക്കാന്‍ തയ്യാറാകാതെ തളളി.

മാപ്പപേക്ഷയും ഹര്‍ജിയും വായിച്ചുപോലും നോക്കാതെ തള്ളിയ സുപ്രീംകോടതി ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കരുതെന്ന നിര്‍ദ്ദേശവും ഭരണകൂടത്തിന് നല്‍കി. ഇന്ത്യയ്‌ക്കും ബ്രിട്ടണും പിന്നാലെയാണ് യുഎസിലെ പരമോന്നത നീതിപീഠവും സമാനമായ നിലപാട് കൈക്കൊണ്ടത്.

അല്‍ബാമ നിവാസിയായിരുന്ന ഹൂദ മുത്താനയുടെ അപേക്ഷയാണ് കോടതി തള്ളിയത്. 2014ലാണ് മുത്താന സിറിയയിലേക്ക് കടന്നതും ഐ.എസ് ഭീകരന്റെ ഭാര്യയായതും. 27 കാരിയുടെ അമേരിക്കന്‍ പൗരത്വവും മറ്റു രേഖകളും ഭരണകൂടം മുന്നേ തന്നെ റദ്ദാക്കിയിരുന്നു.

തിരികെ നാട്ടിലേക്ക് എത്തണമെന്നും പൗരത്വം തിരികെ നല്‍കണമെന്നുമുള്ള മാപ്പപേക്ഷയുമായി 2019ലാണ് മുത്താന രംഗത്തെത്തിയത്. ഐ.എസില്‍ തങ്ങളോട് ആര്‍ക്കും ദയയില്ലെന്നും ക്രൂരതയാണ് നടക്കുന്നതെന്നും തിരികെ കുടുംബത്തോടൊപ്പം കഴിയണമെന്നുമുള്ള ആഗ്രഹമാണ് മാപ്പപേക്ഷയിലൂടെ വിശദീകരിച്ചത്.

അമേരിക്കന്‍ പൗരത്വം നേടിയ യമന്‍ നയതന്ത്രജ്ഞന്റെ മകളാണ് മുത്താന. മകള്‍ ജനിക്കും മുന്നേ നയതന്ത്ര പദവി ഒഴിഞ്ഞെന്നാണ് മുത്താനയുടെ പിതാവ് അഹമ്മദ് അലി മുത്താനയുടെ വാദം. അമേരിക്കന്‍ പൗരത്വം സ്വീകരിച്ച കുടുബമാണ് തങ്ങളുടേതെന്നാണ് മുത്താനയ്‌ക്ക് വേണ്ടി മാപ്പ് അപേക്ഷ സമര്‍പ്പിച്ച അഹമ്മദ് അലി വിശദീകരിച്ചത്. 2004ല്‍ മുത്താനയ്‌ക്ക് അമേരിക്ക പാസ്‌പോര്‍ട്ട് നല്‍കിയെന്ന കാര്യവും അപേക്ഷയില്‍ പറയുന്നുണ്ട്.

ഐ.എസില്‍ ചേര്‍ന്ന ശേഷമുള്ള മുത്താനയുടെ സമൂഹമാദ്ധ്യമത്തിലെ പോസ്റ്റുകളെല്ലാം അമേരിക്കയില്‍ ഭീകരത വളര്‍ത്തുന്ന തരത്തിലായിരുന്നു. ഐ.എസിന്റെ ആഗോള തലത്തിലെ എല്ലാ ആക്രമങ്ങളേയും ന്യായീകരിച്ചിരുന്ന മുത്താന നിരവധി അമേരിക്കന്‍ പൗരന്മാരെ ഐ.എസില്‍ ചേരാനും പ്രേരിപ്പിച്ചു.’ഭീരുക്കളെ എഴുന്നേല്‍ക്കൂ. നമ്മുടെ മോചനത്തിനായി പോരാടൂ’ തുടങ്ങിയ വാചകങ്ങളും മുത്താന നിരന്തരം പ്രചരിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ നിന്നടക്കം ഐ.എസില്‍ ചേരുകയും സിറിയയിലെത്തിയ ശേഷം അഫ്ഗാനിലെ ഐ.എസ് താവളത്തിലും പിന്നീട് ജയിലിലുമായ പതിനായിരക്കണക്കിന് യുവതികളാണ് അവരുടെ സ്വന്തം രാജ്യത്തേക്ക് തിരികെ പോകാന്‍ പെടാപാടുപെടുന്നത്.

കൊടിയ ദാരിദ്രത്തിലാണ് അഫ്ഗാനിലെ തടവിലായിരുന്ന ഐ.എസ് അനുകൂലികള്‍. മനുഷ്യാവകാശ സംഘടനകളാണ് ഏക ആശ്രയം. കൊടും ഭീകരരാകാന്‍ ഐ.എസില്‍ ചേർന്ന് സ്വന്തം രാജ്യത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത ഇത്തരക്കാരെ ഒരിക്കലും തിരികെ എടുക്കില്ലെന്ന സമീപനമാണ് എല്ലാ രാജ്യങ്ങളുടേതും

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments