Friday, January 21, 2022
spot_img
HomeAmericaഡാലസില്‍ സ്‌പൈഡര്‍മാന്‍ കോമിക് ബുക്കിന്റെ സിംഗിള്‍ പേജ് വിറ്റു പോയത് 3.36 മില്യണ്‍ ഡോളറിന്!

ഡാലസില്‍ സ്‌പൈഡര്‍മാന്‍ കോമിക് ബുക്കിന്റെ സിംഗിള്‍ പേജ് വിറ്റു പോയത് 3.36 മില്യണ്‍ ഡോളറിന്!

സ്പൈഡര്‍മാന്‍: നോ വേ ഹോം ആരാധകര്‍ക്കിടയില്‍ ആവേശം നിറച്ച് തരംഗമാകുകയാണ്. സ്പൈഡര്‍മാൻ എന്ന സൂപ്പര്‍ഹീറോ അത്രയേറെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് .
അതിന്റെ മറ്റൊരു തെളിവാണ് ഡാലസില്‍ നടന്ന ലേലത്തില്‍ കണ്ടത്.

1984ലെ സ്പൈഡര്‍ മാന്‍ കോമിക് പുസ്തകത്തില്‍ നിന്നുള്ള ഒരു പേജ് ആര്‍ട്ട് വര്‍ക്ക് വ്യാഴാഴ്ച ലേലത്തില്‍ 3.36 മില്യണ്‍ ഡോളറിനാണ് വിറ്റഴിഞ്ഞത്. മാര്‍വല്‍ കോമിക്‌സിന്റെ സീക്രട്ട് വാര്‍സ് നമ്ബര്‍ 8-ല്‍ നിന്നുള്ള 25-ാം പേജിലെ മൈക്ക് സെക്കിന്റെ കലാസൃഷ്ടിയാണ് 24 കോടിക്ക് വിറ്റുപോയത്. സ്പൈഡിയുടെ ബ്ലാക്ക് സ്യൂട്ട് ആദ്യമായി ഈ പേജിലാണ് പ്രത്യക്ഷപ്പെടുന്നത് . ഈ ബ്ലാക്ക് സ്യൂട്ട് പിന്നീട് Venom എന്ന കഥാപാത്രത്തിനെ ഇൻട്രൊഡ്യൂസ് ചെയ്യുന്നതിന് സഹായിക്കുന്നു .

ലേലം 330,000 യുഎസ് ഡോളറില്‍ ആരംഭിച്ച്‌ 3 മില്യണ്‍ യുഎസ് ഡോളറിന് മുകളില്‍ ഉയരുകയായിരുന്നു. ഡാലസില്‍ നടന്ന നാല് ദിവസത്തെ കോമിക് ഇവന്റിന്റെ ഹെറിറ്റേജ് ലേലത്തിലെ ആദ്യ ദിനത്തിലായിരുന്നു ഈ റെക്കോര്‍ഡ്.

ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് ലേലത്തില്‍ പോയത് 1974-ല്‍ ദി ഇന്‍ക്രെഡിബിള്‍ ഹള്‍ക്കിന്റെ ഒരു ലക്കത്തില്‍ വോള്‍വറിൻ എന്ന കഥാപാത്രത്തെ കാണിച്ചുകൊണ്ടുള്ള പേജ് ആയിരുന്നു. 657,250 ഡോളറിനാണ് ഇത് വിറ്റത്.

അതേസമയം സൂപ്പര്‍മാന്റെതുടക്കം കാണിക്കുന്ന കോമിക് ബുക്കുകളിൽ അവശേഷിക്കുന്ന ചുരുക്കം പകര്‍പ്പുകളിലൊന്നായ ആക്ഷന്‍ കോമിക്‌സ് നമ്ബര്‍ 1, 3.18 മില്യണ്‍ യുഎസ് ഡോളറിന് വ്യാഴാഴ്ച്ച വിറ്റു. ഇത് ഇതുവരെ ലേലം ചെയ്യപ്പെട്ട ഏറ്റവും വിലയേറിയ പുസ്‌തകങ്ങളില്‍ ഒന്നായി. വില്‍പ്പന നടത്തിയവരെയോ വാങ്ങിയവരെയോ തിരിച്ചറിഞ്ഞിട്ടില്ല.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments