Friday, March 29, 2024

HomeAmerica''വിദ്വേഷമെന്നത് താങ്ങാൻ കഴിയാത്ത ഭാരം'': എം‌.എൽ‌.കെ വിജയി ട്രിസ്റ്റൻ

”വിദ്വേഷമെന്നത് താങ്ങാൻ കഴിയാത്ത ഭാരം”: എം‌.എൽ‌.കെ വിജയി ട്രിസ്റ്റൻ

spot_img
spot_img

ഡാളസ് : ”സമത്വത്തിന്റെ വഴിയിൽ രാജ്യം ഏറെ മുന്നേറിയിട്ടുണ്ട് ,പക്ഷെ വിദ്വേഷത്തെ തുടച്ചു നീക്കാൻ ഇനിയുമേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് ” എം‌ എൽ‌ കെ ജൂനിയർ പ്രസംഗ മത്സരത്തിലെ വിജയി 10 വയസു കാരനായ ട്രിസ്റ്റൻ വിറ്റ്‌ഫീൽഡ് പറയുന്നു .

‘നമ്മുടെ ജനം നേരിടുന്ന അനീതികൾ, പ്രതീക്ഷ നശിച്ച അവരുടെ അവസ്ഥ , വംശീയവും സാമ്പത്തികവുമായ അനീതി, സിവിൽ അനീതി എന്നിവയൊക്കെ റവ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ കണ്ടു’. ഡബ്ല്യു.എച്ച് ആദംസൺ ഹൈസ്കൂൾ കുടുംബാംഗങ്ങളുടെയും അധ്യാപകരുടെയും ചെറിയ സമ്മേളനത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ട്രിസ്റ്റൻ പറഞ്ഞു.

30-ാമത് MLK ജൂനിയർ വാർഷിക പ്രസംഗമത്സരത്തിൽ ഹൃദയങ്ങൾ കീഴടക്കിയ വാക്കുകളുമായി ട്രിസ്റ്റൻ ഒന്നാം സ്ഥാനം നേടി.
MLK തുല്യ അവകാശങ്ങൾക്കായി പോരാടിയെന്ന് അറിയാമായിരുന്നു, എന്നാൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിനായി നിലകൊണ്ട നേതാവിന്റെ പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും മത്സരം അനുവദിച്ചുവെന്ന് ട്രിസ്റ്റാൻ പറഞ്ഞു .

രാജ്യത്തെ കുറിച്ചു തനിക്കുണ്ടായിരുന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിൽ നേടിയ രാജ്യം പുരോഗതിയെ കിംഗ് എങ്ങനെ വിലയിരുത്തുമെന്ന് പോൾ എൽ. ഡൻബാർ ലേണിംഗ് സെന്ററിലെ ഈ കൊച്ചുമിടുക്കൻ പ്രസംഗത്തിൽ പരാമർശിച്ചു

“കിംഗ് സമാധാനത്തിന്റെ മേലങ്കി ഉയർത്തി,” ട്രിസ്റ്റൻ പറഞ്ഞു.

കിംഗ്‌ന്റെ വാക്കുകൾ അനുസരിച്ച് ജീവിക്കാനും തിന്മയോട് കൂട്ട് ചേരുന്നത് അവസാനിപ്പിക്കാനും ട്രിസ്റ്റൻ ആഹ്വാനം ചെയ്തു. തിന്മക്കെതിരെ രാജ്യം നടപടിയെടുക്കണമെന്നും അതിനെ ഇല്ലാതാക്കണമെന്നും ട്രിസ്റ്റൻ തുടർന്നു.

‘വിദ്വേഷം താങ്ങാൻ കഴിയാത്തത്ര വലിയ ഭാരമാണ്,” മാർട്ടിൻ ലൂതർ കിങ്ങിന്റെ കോഡ് അനുസരിച്ച് ജീവിതം നീക്കണം എന്നോർമിപ്പിച്ച് ട്രിസ്റ്റൻ പറഞ്ഞു
ട്രിസ്റ്റന്റെ പിതാവ് ട്രിസ്റ്റൻ വിറ്റ്ഫീൽഡ് സീനിയർ, വാക് ചാതുരിയോടെ, ആർജവത്തോടെ സംസാരിക്കുന്നതിൽ സാമർഥ്യമുള്ള മകന്റെ വിജയം പ്രതീക്ഷിച്ചിരുന്നു .

“ജീവിതത്തിൽ വിജയിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന ഒരേയൊരു കാര്യം നിങ്ങളാണ്,” വിറ്റ്ഫീൽഡ് പറഞ്ഞു. “നിങ്ങളുടെ കഠിനാധ്വാനമാണ് നിങ്ങളെ ജീവിതത്തിൽ വിജയം എത്തിക്കുന്നത്’. അദ്ദേഹം പറഞ്ഞു.

മകനു നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും , പ്രസംഗം മുഴുവൻ തയ്യാറാക്കിയത് മകൻ തന്നെയെന്ന് മാതാവ് റെബെക്ക് വിൻസ്ഫീൽഡ് പറഞ്ഞു.

മുൻ വർഷത്തെ പോലെ, ഓൺലൈനിൽ മത്സരം വീക്ഷിച്ച ഒരു വ്യക്തി പ്രസംഗങ്ങളിൽ ആവേശഭരിതനായി, സമ്മാനതുക ഇരട്ടിയാക്കി.

ഒന്നാം സ്ഥാനക്കാരനായ വിറ്റ്ഫീൽഡിന് $2,000 ലഭിച്ചു.
Vanguard JP Starks Math, Science and Technology -ലെ അഞ്ചാം ക്ലാസ്സുകാരി Jaliaha Rodgers രണ്ടാം സ്ഥാനം നേടി. $1000 ആണ് സമ്മാനമായി ലഭിക്കുക . എൽ.എൽ. ഹോച്ച്കിസ് എലിമെന്ററിയിലെ അഞ്ചാം ക്ലാസുകാരിയായ അരിയാന ഗാർഷ്യ മൂന്നാം സ്ഥാനത്തെത്തി $ 400 സമ്മാനം നേടി .

ശേഷിക്കുന്ന ഫൈനലിസ്റ്റുകൾ – സിഹൈർ ഡഗ്ലസ്, ഡാനിയേല ഗോഫ്‌നി-മിച്ചൽ, കിയാൻ ഹാരിസൺ, ഡയമണ്ട് മക്കിന്നി, ചാൻസ് ടെയ്‌ലർ – ഓരോരുത്തർക്കും $200 ലഭിച്ചു.

മത്സരത്തിന്റെ ആദ്യ റൗണ്ടിൽ 23 ഡാളസ് ഐഎസ്ഡി സ്കൂളുകളിൽ നിന്നുള്ള 100-ലധികം വിദ്യാർത്ഥികൾ വീഡിയോകൾ സമർപ്പിച്ചിരുന്നു . അതിൽ 13 വിദ്യാർത്ഥികൾ സെമിഫൈനലിലേക്ക് മുന്നേറി, എട്ട് പേർ മാത്രമാണ് ഫൈനൽ റൗണ്ടി
ലേക്ക് കടന്നത്.

ഇത് രണ്ടാം വർഷമാണ് ഇവന്റ് ഓൺലൈനിൽ സ്ട്രീം ചെയ്യുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments