Friday, April 19, 2024

HomeAmericaവെള്ളത്തിന് പകരം കുടിക്കാൻ നൽകിയത് കെമിക്കല്‍ ; ക്രാക്കര്‍ ബാരലിന് 9 മില്യൺ ഡോളർ...

വെള്ളത്തിന് പകരം കുടിക്കാൻ നൽകിയത് കെമിക്കല്‍ ; ക്രാക്കര്‍ ബാരലിന് 9 മില്യൺ ഡോളർ പിഴ വിധിച്ച്‌ ടെന്നസി കോടതി

spot_img
spot_img

ടെന്നസി: ഭക്ഷണത്തിനിടെ കസ്റ്റമര്‍ക്ക്‌ വെള്ളത്തിന് പകരം കെമിക്കല്‍ നല്‍കിയ ക്രാക്കര്‍ ബാരല്‍ ഹോട്ടലിന് 9 മില്യൺ ഡോളർ പിഴ വിധിച്ച്‌ ടെന്നസി കോടതി.

2014 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രശസ്തമായ ക്രാക്കർ ബാരൽ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വില്യം ക്രോണനെന്ന യുവാവിന്റെ ഗ്ലാസ്സിലേക്ക് അബദ്ധവശാല്‍ നിറച്ചു നൽകിയത് വെള്ളവും ഇക്കോ സാൻ എന്ന ബ്ലീച്ചിങ് സൊല്യൂഷനും ആയിരുന്നു .ഐസ് വാട്ടർ എന്ന് കരുതി കുടിച്ചത് അതായിരുന്നില്ലെന്ന് ക്രോണന് മനസിലായത് വായും അന്നനാളവുമുൾപ്പെടെ പൊള്ളിയപ്പോഴാണ് . അവശ നിലയിലായ ക്രോണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
സംഭവത്തിന് പിന്നാലെ മലബന്ധം, വയറിളക്കം , വിട്ടുവിട്ടുള്ള വയറുവേദന തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ ക്രോണനെ ബാധിച്ചതായി ക്രോണന്റെ അറ്റോർണി തോമസ് ഗ്രീർ പറയുന്നു

ക്രോണന്റെ പരിക്കുകൾ ഗുരുതരമായിരുന്നു, അദ്ദേഹത്തിന് പിന്നീട് ജോലിക്ക് പോകാൻ സാധിക്കുമായിരുന്നില്ല, ഗ്രീർ പറഞ്ഞു.

വൈകാതെ ക്രാക്കര്‍ ബാരല്‍ ഹോട്ടലിനെതിരെ ക്രോണൻ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു . വില്യത്തിന്റെ വാദത്തില്‍ ന്യായമുണ്ടെന്നു കണ്ട കോടതി, കേസ് അദ്ദേഹത്തിന് അനുകൂലമായി വിധിക്കുകയായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments