Monday, May 16, 2022

HomeAmericaസുവര്‍ണ ജൂബിലി നിറവില്‍ പ്രശോഭിതമായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിനു നവനേതൃത്വം

സുവര്‍ണ ജൂബിലി നിറവില്‍ പ്രശോഭിതമായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിനു നവനേതൃത്വം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രത്യേകിച്ച് ന്യൂയോര്‍ക്കിലെ മലയാളി സംഘടനകളുടെ മുത്തശ്ശി എന്നറിയപ്പെടുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിനു സുവര്‍ണ ജിബിലി വര്‍ഷത്തില്‍ നയിക്കാന്‍ നവനേതൃത്വം. പോള്‍ പി. ജോസ് പ്രസിഡണ്ട് ആയും മേരി ഫിലിപ്പ് സെക്രെട്ടറിയുമായും തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയായിരിക്കും ജൂബിലി വര്‍ഷത്തില്‍ സംഘടനയെ നയിക്കുക. ജനുവരി 16 ന് ടൈസണ്‍ സെന്റെറില്‍ വച്ചു നടന്ന പൊതുയോഗത്തില്‍ ഫിലിപ്പോസ് ജോസഫ് (ഷാജി)- ട്രഷറര്‍, സിബി ഡേവിഡ്- വൈസ് പ്രസിഡണ്ട്, ഹേമചന്ദ്രന്‍ – ജോയിന്റ് സെക്രട്ടറി എന്നിവരെയും തെരെഞ്ഞെടുത്തു.

ലീല മാരേട്ട് , ബിജു ജോണ്‍ (കൊട്ടാരക്കര), ജോണ്‍ കെ ജോര്‍ജ്, ഷാജി വര്‍ഗീസ്, ബെന്നി ഇട്ടിര, ജോര്‍ജുകുട്ടി, ദീപു പോള്‍ എന്നിവര്‍ കമ്മറ്റി അംഗങ്ങളായും സജി തോമസ്, മാമ്മന്‍ എബ്രഹാം എന്നിവരെ ഓഡിറ്റേര്‍മാരായുംവര്‍ഗീസ് കെ ജോസഫിനെ ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലേക്കും തെരെഞ്ഞെടുത്തു.

എഴുപതുകളുടെ ആദ്യപാദത്തില്‍ അമേരിക്കയില്‍ എത്തിയ മലയാളികള്‍ക്ക് ഒറ്റപ്പെടലിന്റെ വേദനയും, ശൂന്യതയും മറക്കുന്നതിനും പരസ്പരം സഹായിക്കുന്നതിനും വേണ്ടിയാണ് അര നൂറ്റാണ്ട് പിന്നിടുന്ന അമേരിക്കയിലെ മുത്തശ്ശി സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് എന്ന സംഘടനയ്ക്ക് രൂപം നല്‍കുന്നത്. കേരളീയ സംസ്‌കാരത്തെ ഊട്ടിവളര്‍ത്തുന്നതിനും അതിലൂടെ പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനും വേണ്ടി അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഈ സംഘടന ഇന്നിപ്പോള്‍ 50 വര്‍ഷമെന്ന നാഴികക്കല്ല് പിന്നിടുകയാണ്.

പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പോള്‍ പി ജോസ് മുന്‍ ഭരണസമിതിയില്‍ (2021) കേരളാ സമാജം സെക്രട്ടറി ആയിരുന്നു. കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി പല സംഘടനകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ സമാജം ജോയിന്റ് സെക്രട്ടറി, ഇന്ത്യ കാത്തോലിക് അസ്സോസിയേഷന്‍ പ്രസിഡണ്ട്, നോര്‍ത്ത് ഹെംസ്റ്റഡ് മലയാളി അസോസിയേഷന്‍ ജോയിന്റ് ട്രഷറര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

2021ലെ കേരളാ സമാജം കമ്മറ്റി അംഗവും, നിലവിലെ ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ വൈസ് പ്രസിഡണ്ട് (ആര്‍.വി.പി) കൂടിയാണ് സെക്രെട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മേരി ഫിലിപ്പ്. ഇന്ത്യ കാത്തോലിക് അസ്സോസിയേഷന്‍ പ്രസിഡണ്ട്, നേഴ്‌സെസ് അസോസിയേഷന്‍ പ്രസിഡണ്ട് എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഷാജി അസ്സോസിയേഷന്റെ ആദ്യകാലപ്രവര്‍ത്തകനും വിവിധ സാംസ്‌കാരിക സാമൂഹിക കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ്. സിനിമാ നിര്‍മ്മാതാവുകൂടിയായ അദ്ദേഹം അറിയപ്പെടുന്ന ഒരു കലാ പ്രേമിയാണ്.

വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിബി ഡേവിഡ് കലാവേദി ഫൗണ്ടര്‍ ചെയര്‍മാനും, ഫോമാ സ്വാന്ത്വന സംഗീതത്തിന്റെ ചുക്കാന്‍ പിടിക്കുന്ന വ്യക്തിയുമാണ്.കേരളാ സമാജത്തിന്റെ കഴിഞ്ഞ ഭരണസമിതി (2021) ലെ ജോയിന്റ് സെക്രട്ടറിയും കൂടിയാണ് സിബി ഡേവിഡ്.

ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹേമചന്ദ്രന്‍ അസോസിയേഷന്റെ 2021ലെ കമ്മറ്റിഅംഗവും, മറ്റു വിവിധ സംഘടനയില്‍ നിറസാന്നിധ്യവുമാണ്.

കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ലീലാ മാരേട്ട് കേരളാ സമാജം മുന്‍ പ്രസിഡണ്ട്, ബോര്‍ഡ് ഓഫ് ട്രസ്റ്റി മുന്‍ ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ഫൊക്കാനയുടെ വിവിധ പദവികള്‍ വഹിച്ചിട്ടുള്ള നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നത്തിനു പുറമെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐ.ഒ. സി-യു.എസ്.എ ) കേരള ചാപ്റ്റര്‍ പ്രസിഡണ്ടുകൂടിയാണ് ലീല മാരേട്ട്.

ഫൊക്കാനയുടെ അഡീഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ ആയ ബിജു ജോണ്‍ കേരളാ ടൈംസ് പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ കൂടിയാണ്. അസ്സോസിയേഷന്റെ മുന്‍ ഓഡിറ്റര്‍ ആയിരുന്ന ജോണ്‍ കെ ജോര്‍ജ് ഇന്ത്യ കാത്തോലിക് അസ്സോസിയേഷന്റെ മുന്‍ പ്രസിഡണ്ടുമായിരുന്നു. ന്യൂയോര്‍ക്കിലെ ട്രാവല്‍ ഏജന്‍സിയുടെ ഉടമയും, അസ്സോസിയേഷന്റെ മുന്‍ കമ്മിറ്റി അംഗവുംമാണ് ഷാജി വര്‍ഗീസ് .

കേരളാ സമാജം മുന്‍ കമ്മിറ്റി അംഗവും വിവിധ സംഘടനയില്‍ നിറസാന്നിധ്യവുമാണ് ബെന്നി ഇട്ടീര. കേരളാ സമാജം മുന്‍ ജോയിന്റ് സെക്രട്ടറി, ഇന്ത്യ കാത്തോലിക് അസ്സോസിയേഷന്റെ ബോര്‍ഡ് ട്രസ്റ്റീ മെമ്പര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് ജോര്‍ജുകുട്ടി. കേരളാ സമാജം മുന്‍ ഓഡിറ്ററം ന്യൂയോര്‍ക്കില്‍ ബിസിനസ്സ് നടത്തുന്ന വ്യക്തിയാണ് ദീപു പോള്‍.

റിയല്‍ എസ്റ്റേറ്റ് ലോണ്‍ (മോര്‍ട്ട്‌ഗേജ്) മേഖലയില്‍ പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയും കലാ മേഖലകളില്‍ നിറസാന്നിധ്യവുമാണ് ഓഡിറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സജി തോമസ്. മറ്റൊരു ഓഡിറ്റര്‍ മാമ്മന്‍ എബ്രഹാം കലാവേദിയുടെ വൈസ് പ്രസിഡന്റ്കൂടിയണ്.

2022 ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഷാജു സാം, കേരളാ സമാജം സീനിയര്‍ അംഗവും, മുന്‍ പ്രസിഡണ്ട്, മുന്‍ ചെയര്‍മാന്‍, ഇപ്പോള്‍ വൈസ്മെന്‍ ഇന്റര്‍നാഷണല്‍ യൂ എസ് ഏരിയ പ്രസിഡണ്ട് തുടങ്ങിയ പദവികളും നിര്‍വഹിക്കുന്നുണ്ട്.

വര്‍ഗീസ് പോത്താനിക്കാട്, സണ്ണി പണിക്കര്‍, വിന്‍സെന്റ് സിറിയക്, എന്നിവരാണ് ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലെ മറ്റു അംഗങ്ങള്‍. കേരളാ സമാജത്തിന്റെ മുന്‍നിര നേതാക്കന്മാരായ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ മുന്‍ കേരളാ സമാജം പ്രസിഡണ്ടുമാര്‍ ആണ്. ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഗീസ് കെ ജോസഫ് കേരളാ സമാജത്തിന്റെ 2021 ലെ പ്രസിഡണ്ട് , ഫോമാ ന്യൂയോര്‍ക്ക് റീജിയന്റെ മുന്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ മറ്റു വിവിധ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ്.

പൊതുയോഗത്തില്‍ വര്‍ഗീസ് കെ ജോസഫ്, 2021 കാലയളവിലെ കേരളാ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദികരിച്ചു. ചെയര്‍മാന്‍ സ്ഥാനംഒഴിഞ്ഞ ഡോ.നന്ദകുമാറിനും, പ്രസിഡണ്ട് സ്ഥാനംഒഴിഞ്ഞ വര്‍ഗീസ് കെ. ജോസഫിനും അനുമോദന ഫലകം നല്‍കി ആദരിച്ചു. പോള്‍ പി ജോസ് സ്വാഗതവും, സിബി ഡേവിഡ് നന്ദിയും പറഞ്ഞു.

കുറ്റമറ്റതായ രീതിയില്‍ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ബോര്‍ഡ് ഓഫ് ട്രസ്റ്റിസിനോടു നന്ദിയര്‍പ്പിച്ച പോള്‍ പി ജോസ്, സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തുവാന്‍ പോകുന്ന പ്രവര്‍ത്തങ്ങളില്‍ എല്ലാവരുടെയും സഹകരണങ്ങള്‍ ഉണ്ടാകണമെന്നും മറുപടി പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments