Friday, February 3, 2023

HomeAmericaപുതുവര്‍ഷം പുതുകൃപകളോടെ ലാക്കിലേക്ക് ഓടുക: റൈറ്റ് റവ ഡോ. ഏബ്രഹാം മാര്‍ പൗലോസ്

പുതുവര്‍ഷം പുതുകൃപകളോടെ ലാക്കിലേക്ക് ഓടുക: റൈറ്റ് റവ ഡോ. ഏബ്രഹാം മാര്‍ പൗലോസ്

spot_img
spot_img

പി പി ചെറിയാൻ
 

ഡാളസ് :ഭൂതകാലത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ച് ഭാവികാലത്തെ ദൈവത്തോടു ചേർന്നു സ്വപ്നങ്ങള്‍ കണ്ട് വര്‍ത്തമാനകാലത്തെ ധന്യമാക്കുവാനുള്ള വെല്ലുവിളിയാണ് പുതുവല്‍സരത്തില്‍ നാം ഏറ്റെടുക്കേണ്ടതെന്നു മാർത്തോമാ സഭ മുംബൈ- ഡൽഹി ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ആഹ്വാനം ചെയ്തു .

നിരന്തരം പുതുക്കിക്കൊണ്ടിരിക്കു വലിയവനായ ദൈവത്തോടൊപ്പം പുതുവല്‍സരത്തിന്റെ സാധ്യതകളിലേക്ക് നാം പ്രവേശിക്കുകയാണ്. ഇത്രത്തോളം നമ്മെ, വഴിയും സത്യവും ജീവനുമായി നടത്തിയ സര്‍വ്വശക്തനായ ദൈവത്തിനു സ്തുതികരേറ്റി, വിളിച്ചവന്‍ വിശ്വസ്തന്‍ എു രുചിച്ചറിഞ്ഞ്‌കൊണ്ട് പുതിയസംവല്‍സരത്തെ നാം പ്രതീക്ഷകളോടെ വരവേല്‍ക്കുകയാണ്. സാധ്യതകളെയും പ്രതീക്ഷകളെയും തകര്‍ത്തുകളയു സാഹചര്യങ്ങളും ശക്തികളും എല്ലാക്കാലത്തുമുണ്ടായെുവരും.

എന്നാൽ ദൈവകൃപയില്‍ ശരണപ്പെട്ടു സുബോ ധത്തോടും ജാഗ്രതയോടും കൂടി നശീകരണ പ്രവണതകളെയും നിഷേധാത്മകമായ മനോഭാവങ്ങളെയും തടയുവാനും മൂല്യവത്തായ ചിന്തകളെയും ഗുണപരമായ മനോഭാവങ്ങളെയും ഉള്‍ക്കൊള്ളു വാനും നാം മനസ്സിനെ ദൈവവചന ധ്യാനത്തിലൂ ടെയും പ്രാര്‍ത്ഥനകളിയൂടെയും പാകപ്പെടുത്തിയെടുക്കേണ്ടതായിട്ടുണ്ടു .

 ഇംഗ്ലണ്ടിലെ പ്രശസ്തനായ സര്‍ ലോയിഡ് ജോര്‍ജ്ജ് ഒരിക്കല്‍ പ്രഭാതസവാരിക്കായി സുഹൃത്തുക്കളുമൊത്തു വീട്ടിൽ നിന്നും പുറത്തിറങ്ങി, ഗേറ്റു കടന്നു വഴിയിലൂടെ സഞ്ചരിച്ച് ഗോള്‍ഫ് കോര്‍ട്ടി ലൂടെ കുറച്ചുദൂരം മുന്‍പോട്ടു പോയിക്കഴിഞ്ഞ് വഴിയിലിറങ്ങി തിരിഞ്ഞുനോക്കിയപ്പോഴാണ് ഗേറ്റ് അടയ്ക്കാന്‍ വിട്ടു പോയി എന്നു തിരിച്ചറിയുത്. അപ്പോള്‍ അദ്ദേഹം സുഹൃത്തുക്കളോടായി പറഞ്ഞ വാക്കുകള്‍ ചിന്തനീയമാണ്. ‘പിൻ വാതിലുകള്‍ അടച്ചിടണം, അല്ലെങ്കില്‍ നാല്‍ക്കാലികള്‍ കടുന്നു കയറി മുറ്റത്തുനില്‍ക്കു പൂച്ചെടികളെല്ലാം തിന്നു നശിപ്പിക്കും.’ 

ഒരു സംവല്‍സരം പിന്നിട്ടു പുതുവല്‍സരത്തിലേക്കു കടക്കുവരെ സംബന്ധിച്ചും ഇതു ശരിയാണ്. കഴിഞ്ഞനാളുകളില്‍ വേദനാജനകമായ അനുഭവങ്ങളിലൂടെയും നിരാശയിലൂടെയും, പരാജയങ്ങളിലൂടെയും പലവിധ വീഴ്ചകളുടെ അനുഭവങ്ങളിലൂടെയും കടുപോയി’ുണ്ടാകാം. എന്നാൽ അവയെ അടഞ്ഞ വാതിലുകളായി പരിഗണിക്കണം. അല്ലെങ്കില്‍ നിഷേധാത്മകമായ ചിന്തകള്‍ ഉള്ളിലേക്കു കടന്നുവന്നു നമ്മുടെ പ്രതീക്ഷയുടെ തളിര്‍പ്പുകളെ തിന്നു കളഞ്ഞുവെന്നു വരും. അതുകൊണ്ടാണ് അപ്പോസ്തലനായ വിശുദ്ധ പൗലോസ് ‘ഒുന്നു ഞാന്‍ ചെയ്യുുന്നു, പിമ്പിലുള്ളതു മറും മുമ്പിലുള്ളതിനെ ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു .(ഫിലി: 3:14) എന്നു പ്രബോധിപ്പിച്ചത് – ലാക്കിലേക്കുള്ള ഓട്ട മാണ് പ്രധാനം. വര്‍ഷങ്ങള്‍ വരികയും പോവുകയും ചെയ്യും.

സ്ഥിരതയോടെ ഓടുവാന്‍ കഴിയണം. ദൈവനിയോഗത്തില്‍ ദൈവവഴികളിലൂടെ ദൈവകൃപ പ്രാപിച്ച് ദൈവം നല്‍കുന്ന ജീവിതത്തിന്റെ പരമലക്ഷ്യത്തിലേക്കു ഓടണം. ഓട്ട ത്തെ തടസ്സപ്പെടുത്തു പലതും വഴിയിലുണ്ടാകാം. ലക്ഷ്യബോധത്തോടും ജാഗ്രതയോടും സ്ഥിരതയോടും കൂടി ഓടുവാന്‍ കഴിയുതാണ് ഓട്ട ക്കാരന്റെ വിജയരഹസ്യം. പുതുവല്‍സരത്തില്‍ സ്ഥിരതയോടെ, ലക്ഷ്യബോധത്തോടെ, ജാഗ്രതയോടെ എല്ലാ രംഗങ്ങളിലും ഓടുവാന്‍ ദൈവം നമ്മെ സഹായിക്കണമെങ്കിൽ . പിമ്പിലുള്ളതിനെ മറുന്നു കൊണ്ട് ഓടുന്നു എന്നു പറയുത്. 

നമ്മുടെ കഴിഞ്ഞകാലത്തിന്റെ മുറിവുകള്‍ ഒരിക്കലും നമ്മെ പിറകോട്ടു വലിക്കുന്ന ശക്തിയായിത്തീരാന്‍ അനുവദിക്കരുത് എന്നാണ് . ഭൂതകാലത്തിന്റെ തടവറയില്‍ കിടക്കുന്ന മനുഷ്യര്‍ക്ക് വര്‍ത്തമാനകാലം സജീവമാക്കാന്‍ സാധിക്കുകയില്ല. ഭാവികാലത്തെക്കുറിച്ച് സ്വപ്നങ്ങള്‍ കാണുകയും അതില്‍ ലയിച്ച് ദിവാസ്വപ്നങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയും ചെയ്യുവര്‍ക്കും വര്‍ത്തമാനകാലത്തെ കര്‍മ്മസുരഭിലമാക്കാന്‍ കഴിയുകയില്ല.

ഭൂതകാലത്തില്‍ നിും പാഠങ്ങള്‍ പഠിച്ച് ഭാവികാലത്തെക്കുറിച്ച് ദൈവത്തോടു ചേർന്ന് സ്വപ്നങ്ങള്‍ കണ്ട് വര്‍ത്തമാനകാലത്തെ ധന്യമാക്കുവാനുള്ള ഒരു വെല്ലുവിളിയാണ് പുതുവല്‍സരത്തില്‍ നാം ഏറ്റെടുക്കേണ്ടത്.ജീവിതം മെച്ചപ്പെടുത്തണമെ് ആഗ്രഹിക്കുവരാണ് നാം എല്ലാവരും. എന്നാൽ അതിനുള്ള തീവ്രമായ ആഗ്രഹം പലരിലുമുണ്ടാവില്ല – അതിനനുസരിച്ച് സ്ഥിരോല്‍സാഹത്തോടെ പ്രവര്‍ത്തിക്കുവാന്‍ പലരും തയ്യാറാകുകയില്ല. സ്വപ്നങ്ങളുടെ അഭാവമല്ല പലപ്പോഴും ജീവിതത്തില്‍ ധന്യത കണ്ടെത്തുതിനു തടസ്സമായി നില്‍ക്കുത്, ആ സ്വപ്നത്തില്‍ എത്തിച്ചേരാനുള്ള തീവ്രമായ പരിശ്രമത്തിന്റെ അഭാവമാണ്. 

ലോക പ്രസിദ്ധ സംഗീതജ്ഞനായിരു ബിഥോവന്‍, കുട്ടി ക്കാലത്തു തന്റെ പ്രശസ്തരായ ഗുരുക്കന്മാരില്‍ നിന്നും സംഗീതം പഠിച്ചു. ബിഥോവനെ പിനീഡ് ബധിര രോഗം ബാധിച്ചു. സംഗീതലോകത്ത് അദ്ദേഹത്തിന്റെ കാലം കഴിഞ്ഞതായി പലരും വിധിയെഴുതി. എന്നാൽ അദ്ദേഹത്തിന്റെ വിശ്വോത്തരങ്ങളായ സിംഫണികള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയത് ബധിരനായിരു കാലഘ’ത്തിലായിരുന്നു .

നാല്‍പതുകൊല്ലത്തോളം സംഗീതത്തെ പ്രാണവായുവാക്കി മാറ്റി വിശ്വോത്തര സംഗീതജ്ഞനായി വളര്‍ അദ്ദേഹത്തിന്റെ വിജയ രഹസ്യം എന്തെന്ന് ഒരിക്കല്‍ അദ്ദേഹത്തോട് ഒരാള്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘അതു വളരെ നിസാരമാണ്. ദിവസം 8 മണിക്കൂര്‍ വീതം നാല്‍പതുകൊല്ലം പ്രാക്ടീസ് ചെയ്താല്‍ നേടാവുതേയുള്ളൂ’ എന്നാണ് സ്ഥിരോല്‍സാഹവും നിരന്തരമായ പരിശ്രമവുമാണ് പരിമിതികളെ മറികടക്കുവാന്‍ അദ്ദേഹത്തെ സഹായിച്ചത്. സ്ഥിരതയോടെ ഓടുവര്‍, നേട്ടം കൈവരിക്കുവര്‍ സ്ഥിര പരിശ്രമത്തിന്റെ സഹചാരികളാണ്.

പൗലോസിനെ സംബന്ധിച്ചിടത്തോളം ഓ’ം ഓടുക എത് ലോകപ്രകാരമുള്ള കിരീടങ്ങള്‍ക്കുവേണ്ടിയുള്ള ഓട്ട മായിരുില്ല, കര്‍ത്താവിനുവേണ്ടിയുള്ള ഓട്ട മായിരുു. ഇന്ന് പലരും ഭൗതിക നേ’ങ്ങള്‍ക്കുവേണ്ടി പരക്കം പായുതിന്റെ കാഴ്ചകളാണ് നമ്മുടെ ചുറ്റുപാടും കാണുത്. ചതിയുടെയും വഞ്ചനയുടെയും വഴികളിലൂടെയാണ് നാം ഓടുന്ന തെങ്കില്‍, സ്ഥിരതയോടെ ഓടിയാലും ഫലം നാശകരമായിരിക്കും. പുതുവല്‍സരത്തില്‍ കര്‍ത്താവിനുവേണ്ടി ആത്മാര്‍ത്ഥമായി ഓടുവാന്‍, പൂര്‍വ്വാധികം കൃപ പ്രാപിച്ച് ഓടുവാന്‍ കഴിയ’െ. അമേരിക്കയുടെ പ്രസിഡന്റായി ഏബ്രഹാം ലിങ്ക തെരഞ്ഞെടുക്കപ്പെ’പ്പോള്‍ സ്വന്തം നാടായ സ്പ്രിംഗ്ഫീല്‍ഡില്‍ നിും വൈറ്റ് ഹൗസിലേക്കു യാത്രയാകുന്ന നേരത്ത് ചെയ്ത പ്രസംഗം അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന്റെയും ദൈവാശ്രയത്തിന്റെയും ഉത്തമ മാതൃകയായിരുു. ‘ജോര്‍ജ്ജ് വാഷിംഗ്ടനേക്കാള്‍ ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് ഞാന്‍ ഏറ്റെടുക്കാന്‍ പോകുന്ന ത് – എന്നു , എപ്പോള്‍, എങ്ങനെ ഞാന്‍ മടങ്ങിയെത്തുമെന്നത്‌ എനിക്കറിഞ്ഞുകൂടാ. എന്റെ പ്രതീക്ഷയും പ്രത്യാശയും കര്‍ത്താവിലാണ് – കര്‍ത്താവില്‍ മാത്രമാണ്’ നമുക്ക് ഉണ്ടാകേണ്ടത് ഈ വിശ്വാസവും ഉറപ്പുമാണ്.


നാം ജീവിക്കു കാലഘ’ത്തിന്റെ അവസ്ഥയെ തിരിച്ചറിഞ്ഞ് മുന്‍പോട്ടു പോകേണ്ടത് ഏറെ ആവശ്യമാണ്. എവിടെ നോക്കിയാലും നല്ല മാതൃകകള്‍ കുറഞ്ഞുവരുു. രാഷ്ട്രീയ രംഗത്താണെങ്കില്‍ മറ്റുള്ളവരെ എങ്ങനെയും തേജോവധം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുു. തങ്ങളുടെ കണ്ണില്‍ കോലിരിക്കുതു തിരിച്ചറിയാതെ അപരന്റെ കണ്ണിലെ കരട് എടുക്കാന്‍ പുറപ്പെടു കാപട്യം ഇന്ന് എല്ലാ വേദികളിലും നാം കാന്നുന്നു . ദൈവം നമ്മെ നിയോഗിച്ചിരിക്കു സ്ഥലങ്ങളിലെല്ലാം വെളിച്ചം നല്‍കുവാന്‍ പ്രകാശമുള്ള വ്യക്തികളെയാണ് ഇ് ആവശ്യമായിരിക്കുത്.

വിഭാഗീയതയുടെ അതിരുകള്‍ നിലം പൊത്തുമ്പോഴാണ് സ്വാതന്ത്ര്യം ശരിയായ അര്‍ത്ഥത്തില്‍ വിജയിക്കുത്. എാല്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ സ്വാര്‍ത്ഥലാഭങ്ങള്‍ കൊയ്‌തെടുക്കാന്‍ കിണഞ്ഞുപരിശ്രമിക്കുവര്‍ മതിലുകളെ കൂടുതല്‍ കൂടുതല്‍ ബലപ്പെടുത്താനാണ് ശ്രമിക്കുത്. വോ’ുബാങ്കുമാത്രം ലക്ഷ്യമാക്കുമ്പോഴാണ് സമ്മര്‍ദ്ദങ്ങളില്‍ കുടുങ്ങി ഭരണം പോലും നിശ്ചലമാകുത്. എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുവാനായിരിക്കണം ജാതിമത ഭേദമെന്യേ, കക്ഷിതാല്പര്യഭേദമെന്യേ എല്ലാവരും കൂടി പരിശ്രമിക്കേണ്ടത്. ഓരോ പദവിയിലും ഇരിക്കുവര്‍ അതിനെ അധികാര കേന്ദ്രമാക്കുവാനുള്ള അവസരമായി’ല്ല ജനങ്ങളെ ശുശ്രൂഷിക്കാന്‍ ദൈവം നല്‍കിയ ശുശ്രൂഷാപദവികളായി കണക്കാക്കണം. പുതുവല്‍സരം പുതുകൃപ പ്രാപിച്ച് തങ്ങളുടെ ശുശ്രൂഷകളെ കൂടുതല്‍ അനുഗ്രഹമായി സഭയ്ക്കും സമൂഹത്തിനും സമര്‍പ്പിക്കാന്‍ കഴിയട്ടെ

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments