Thursday, February 2, 2023

HomeAmericaകെ.എച് . എൻ. എ / എച്ച് കോർ കമ്മിറ്റി  സംഘടിപ്പിക്കുന്ന തൊഴിൽ വൈദഗ്ധ്യ വികസന...

കെ.എച് . എൻ. എ / എച്ച് കോർ കമ്മിറ്റി  സംഘടിപ്പിക്കുന്ന തൊഴിൽ വൈദഗ്ധ്യ വികസന  സെമിനാർ  2023 ജനുവരി ഏഴിന്

spot_img
spot_img

അനുപ് രവീന്ദ്രനാഥ്
ഹ്യൂസ്റ്റൺ :കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെ എച്ച് എൻ എ ) 2023 നവംബർ 23 നു ആരംഭിക്കുന്ന ഹൂസ്റ്റൺ കൺവൻഷന്  മുന്നോടിയായി എച്ച് കോർ കമ്മിറ്റിയുടെ  വിവിധ പ്രവർത്തനങ്ങൾ കമ്മിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലെക്കു കുതിക്കുന്നു.

വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്ന  വ്യക്തികളുടെ  അനുഭവ പാഠങ്ങളും ആശയങ്ങളും കെ എച്ച് എൻ എ കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് പ്രചോദനവും പ്രയോജനകരവുമാകുന്ന തരത്തിൽ സംവേദന വേദികൾ ഒരുക്കുക , വ്യത്യസ്ത രംഗങ്ങളിലെ പ്രൊഫഷണനുകളായ ഹിന്ദുക്കളെ ഏകോപിപ്പിച്ച് കെഎച്ച്എൻഎയുടെ യുവ തലതലമുറക്ക് മാർഗ്ഗ നിർദ്ദേശങ്ങളും  ഭാവി പദ്ധതികൾ കെട്ടിപ്പടുക്കുവാൻ അവശ്യമായ സഹായങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുക .വിദ്യാർഥികൾക്ക് ഉപരിപഠനത്തിനും പ്രൊഫഷണൽ പരിശീലനങ്ങൾക്കുമുള്ള സ്കോളർഷിപ്പ് പദ്ധതികൾ ആവിഷ്ക്കരിക്കുക  തുടങ്ങിയവയാണ്  എച്ച് – കോർ. കമ്മിറ്റി ഏറ്റെടുത്തിരിക്കുന്ന പ്രധാന ചുമലതകൾ.ഡോ. ബിജു പിള്ള ചെയർ മാൻ ആയ കമ്മറ്റിയിൽ ഡോ. നിഷ പിള്ള, ഡോ. സിന്ധു പിള്ള, ഡോ. ലത പിള്ള. ഡോ. കല ഷാഹി. ശ്രീജിത്ത് ശ്രീനിവാസൻ, അനൂപ് രവീന്ദ്രനാഥ്, അശ്വിൻ മേനോൻ, ഡോ. അനില നായർ, അനിൽ .എ ആർ, ഡോ. മാളവിക പിള്ള, മീര നായർ, നിരഞ്ജൻ സ്വാമിനാഥൻ തുടങ്ങിയവർ പ്രവർത്തിക്കുന്നു.

കോവിഡും, അതിന്റെ പ്രത്യാഖ്യാതങ്ങളും അമേരിക്കയുടെ സാമ്പത്തിക വളർച്ചക്കു  ഏൽപ്പിച്ച ആഘാതം ചെറുതായി കാണാനാവില്ല. പല സാമ്പത്തിക വിദഗ്ദ്ധരും പ്രഫഷണൽ തൊഴിൽ മേഖലയിൽ 2023 ഇൽ സംഭവിച്ചേക്കാവുന്ന ഒരു മാന്ദ്യത്തെക്കുറിച്ചുള്ള ആകുലതകൾ പങ്കുവെച്ചിട്ടുണ്ട്.  പരമ്പരാഗത രീതിയിൽ പലരും ചെയ്തു വരുന്ന  തൊഴിൽ  അന്വേഷണവും ഉന്നത സ്ഥാന ലക്ഷ്യ പ്രയത്‌നം   തുടങ്ങിയവ എല്ലാം ഇന്നത്തെ  മാറി വരുന്ന സാഹചര്യത്തിൽ ഫലപ്രദം ആകണം എന്നില്ല. ഒരു ജോലിക്കു വേണ്ടി നമ്മളുമായി നേരിട്ട് മത്സരിക്കുന്ന മറ്റു ഉദ്യോഗാർത്ഥികളിൽ നിന്ന് വേറിട്ട രീതിയിൽ നമ്മുടെ കഴിവുകളും  തൊഴിൽ യോഗ്യതകളും  എങ്ങനെ തൊഴിൽ ദാതാക്കളുടെ മുൻപിൽ ഫലപ്രദമായി അവതരിപ്പിക്കുക എന്നതിലാവണം നാം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ്  വിദ്ഗ്ധാഭിപ്രായം .

കെ എച്ച് എൻ എ  പ്രൊഫഷണൽ ഡെവലപ്പ് മെൻറ് ഗ്രൂപ് ആയ എച്ച് കോർ ന്റെ ആഭിമുഖ്യത്തിൽ ജനുവരി ഏഴാം തിയതി ശനിയാഴ്ച ഹ്യൂസ്റ്റൺ സമയം11 :00 AM ( 11  CST/ 10:30 ഐ സ് ടി ) വിജയകരമായി  ഒരു പ്രൊഫഷണൽ ബ്രാൻഡ് ഐഡന്റിറ്റി ബിൽഡ് ചെയ്യുകയും അത് എങ്ങനെ ഫലപ്രദമായി വ്യക്‌തികളുടെ  തൊഴിൽ വിദ്യാഭ്യാസ മേഖലകളിലെ  ലക്ഷ്യപ്രാപ്തിയിൽ എത്താൻ ഉപയോഗിക്കാം   (career advancement ) എന്ന വിഷയത്തെ ആസ്പദമാക്കി ഒരു  ഓൺലൈൻ  വർക്ക് ഷോപ് സംഘടിപ്പിക്കുകയും  അതിലേക്കുള്ള സ്വജന്യ  റെജിസ്ട്രേഷനും  ആരംഭിച്ചിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ കമ്പനിളിൽ പ്രധാനമായ  ഫോർച്യൂൺ വൺ ഉം വാൾമാർട്ട് ( Walmart ) ലെ മാനവ വിഭവ ശേഷി വിദഗ്‌ധ  എലിസബത്ത് ബർഗോസ്, മറ്റൊരു പ്രമുഖ ഫോർച്യൂൺ ബ്രാൻഡ് ആയ ഇൻഡീഡ്.കോം ( indeed.com ) ലെ ഡേവിഡ് മാർ എന്നിവർ വർക്ക് ഷോപ് നയിക്കുന്നതാണ്‌. അനൂപ് രവീന്ദ്രനാഥ് ( Meta /Facebook) മോഡറേറ്റർ ആയിരിക്കും. പ്രൊഫഷണൽ ബ്രാൻഡ് ഐഡന്റിറ്റി ബിൽഡിങ് എന്ന വിഷയത്തിന് പുറമെ എങ്ങനെ റെസ്യുമെ  അഥവാ ബിയോഡേറ്റ ഉണ്ടാക്കാം, പ്രൊഫഷണൽ നെറ്റ് വർക്കിങ് സ്‌കിൽസ് ഡെവലപ്പ് ചെയ്യാം, വിജയകരമായി ഇന്റർവ്യൂ വിനെ നേരിടാം എന്നീ വിഷയങ്ങളെ പറ്റിയുള്ള ചർച്ചകളും വർക്ക് ഷോപ്പിന്റെ ഭാഗമായിരിക്കും.

നിങ്ങളുടെ ചോദ്യങ്ങൾക്ക് പാനലിസ്റ്റുകൾ നേരിട്ട് ഉത്തരം നൽകുന്നതാണ്. ചോദ്യങ്ങൾ മുൻ‌കൂർ ആയി  ഇമെയിൽ /വാട്ട്സ് ആപ്പ് മുഖേനയോ,  വർക്ക് ഷോപ്പിനു  ശേഷം ഉള്ള Q & A സെഷനിലോ ചോദിക്കാവുന്നതാണ്.

എച്ച് കോർ  ന്റെ  പ്രഖ്യാപിത ലക്ഷ്യങ്ങളിലെക്കു എത്തിക്കാൻ  എല്ലാ മേഖലകളിലും വേണ്ട സഹായ സഹകരണം ലഭ്യമാക്കാൻ  പരിശ്രമിക്കുമെന്നു    പ്രസിഡണ്ട്    ജി കെ പിള്ള , ജനറൽ സെക്രട്ടറി സുരേഷ് നായർ , കൺവൻഷൻ ചെയർമാൻ  രഞ്ജിത് പിള്ള എന്നിവർ അറിയിച്ചു .

ഓൺ ലൈൻ  സൂം മീറ്റിംഗ്  ഐഡി 914 563 9841, പാസ്സ്‌കോഡ് KHNA എന്നതും വഴി ഈ  തൊഴിൽ  നൈപുണ്യ വികസന സെമിനാറിൽ പങ്കെടുക്കാവുന്നതാണ്  കൂടുതൽ വിവരങ്ങൾക്ക്ക്കും , രജിസ്‌ട്രേഷനും  ബന്ധപ്പെടുക അനൂപ് രവീന്ദ്ര നാഥ് – 469-207 5659 ഡോ. ബിജു പിള്ള – (832) 247-3411, ശ്രീജിത്ത് ശ്രീനിവാസൻ -(480) 406-4795)

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments