Friday, March 29, 2024

HomeAmericaസാൻ അന്റോണിയോ മാർത്തോമ്മ ദേവാലയ കൂദാശ ശനിയാഴ്ച.

സാൻ അന്റോണിയോ മാർത്തോമ്മ ദേവാലയ കൂദാശ ശനിയാഴ്ച.

spot_img
spot_img

ഷാജീ രാമപുരം

ന്യൂയോർക്ക്: ടെക്‌സാസ് സംസ്ഥാനത്തിന്റെ തെക്ക് – മധ്യ നഗരമായ സാൻ അന്റോണിയായുടെ  ഹൃദയഭാഗത്ത്  സ്വന്തമായി വാങ്ങിയ മാർത്തോമ്മ കോൺഗ്രിഗേഷൻ ഓഫ് സാൻ അന്റോണിയോ ദേവാലയത്തിന്റെ കൂദാശ കർമ്മം ജനുവരി 7 ശനിയാഴ്ച്ച രാവിലെ 9.30 ന് ആരംഭിക്കുന്ന ചടങ്ങിൽ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ്പ് ഡോ.ഐസക് മാർ ഫിലക്സിനോസ് നിർവഹിക്കും.

സാൻ അന്റോണിയായിൽ ഉള്ള മാർത്തോമ്മ വിശ്വാസികൾ ആയ 23 വീട്ടുകാർ ചേർന്ന് ചെറിയ പ്രാർത്ഥനാ ഗ്രൂപ്പ് ആയി 2011ൽ തുടക്കം കുറിച്ചു. 2018 – ൽ മാർത്തോമ്മ കോൺഗ്രിഗേഷൻ ആയി സഭ അനുവാദം നൽകി. 2022 ഒക്ടോബറിൽ സ്വന്തമായി ദേവാലയം വാങ്ങി. പ്രസ്തുത ദേവാലയം മാർത്തോമ്മാ ആരാധനക്കായി പുതുക്കി പണിത് മനോഹരമായ ദേവാലയമാക്കി. ഏകദേശം 40 ൽ പരം മാർത്തോമ്മ വിശ്വാസികൾ അടങ്ങുന്ന കുടുംബങ്ങൾ ഈ മേഖലയിൽ താമസിക്കുന്നുണ്ട്  എന്ന് കോൺഗ്രിഗേഷന്റെ ചുമതല വഹിക്കുന്ന റവ.ഡെന്നിസ് എബ്രഹാം അറിയിച്ചു.

യു എസിലെ ഏറ്റവും വലിയ സൈനിക താവളങ്ങളിൽ ഒന്നായ ഈ നഗരം പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ നഗരമാണ്. ജനസംഖ്യയുടെ 64 ശതമാനം ഹിസ്പാനിക്ക് വിഭാഗത്തിൽ പെട്ടവരാണ്. ഈ പ്രദേശത്ത് മാർത്തോമ്മ സഭയുടെ ഒരു ദേവാലയം ആരംഭിക്കുവാൻ സാധിക്കുന്നത് സഭാ വിശ്വാസികൾക്ക് അഭിമാന നിമിഷമാണന്ന്  ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം അഭിപ്രായപ്പെട്ടു.

കൂദാശ ശുശ്രുഷ തത്സമയം www.sanantoniomtc.org എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments