(എബി മക്കപ്പുഴ)
ഡാളസിലെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട സംഘടനകളായ ഡാളസ് സൗഹൃദ വേദിയും, വേൾഡ് മലയാളി നോർത്ത് ടെക്സാസ് പ്രൊവിൻസും മറ്റു സംഘടനകൾക്ക് മാതൃകയായി ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംയുക്തമായി ആഘോഷിക്കുന്നു..
വലിയ ഒരു സദസ്സിനെആണ് ഈ സംഘടനകൾപ്രതീക്ഷിക്കുന്നത്. കാണികളെ അമ്പരിപ്പിക്കുന്നവര്‍ണശബളമായ ക്രിസ്തുമസിനോടനുബന്ധിച്ചകലാപരിപാടികൾ ഈ സംയുക്തസംരംഭത്തിന്റെ പ്രതേകതയായിരിക്കും.

ഡാളസ് സൗഹൃദ വേദിയുടെ സെക്രട്ടറിഅജയകുമാർ സ്വാഗതം ആശംസിച്ചു കൊണ്ട് തുടക്കം കുറിക്കുന്ന സംയുക്ത സമ്മേളനത്തിൽ മാർത്തോമാ സഭയിലെ മികച്ച കൺവെൻഷൻ പ്രാസംഗീകനായ റവ. എബ്രഹാം തോമസ് (ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച) ക്രിസ്‍തുമസ് സന്ദേശം നൽകും.
കരോൾട്ടൺ ഇഗ്‌നേഷ്യസ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന സംയുക്ത സമ്മേളനം ജനുവരി 7 -നു വൈകിട്ട് 4:30 -നു ആരംഭിക്കും. രണ്ടു മണിക്കൂർ സമയപരിധിയിൽ നടത്തപ്പെടുന്ന ആഘോഷ പരിപാടികൾക്ക് ശേഷം രുചിയേറിയ ക്രിസ്തുമസ് ന്യൂ ഇയർ ഡിന്നർ ഒരുക്കിയിട്ടുണ്ട്.
പ്രസ്തുത സമ്മേളനത്തിലേക്ക് എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി പ്രോഗ്രാം സംഘാടകരായ സുനിത ജോർജ് (ഡാളസ് സൗഹൃദ വേദി) സ്മിത ജോസഫ് (വേൾഡ് മലയാളി ) എന്നനിവർ അറിയിക്കുന്നു