എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച പ്രതിയെ യു.എസ് ആസ്ഥാനമായ വെല്‍സ് ഫാര്‍ഗോ കമ്ബനി ജോലിയില്‍നിന്ന് പുറത്താക്കി.
മുംബൈ സ്വദേശി ശങ്കര്‍ മിശ്രയെയാണ് പുറത്താക്കിയത്. കമ്ബനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍ മിശ്ര. ആരോപണങ്ങള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും കമ്ബനി വ്യക്തമാക്കി.
ഇയാള്‍ക്കായി ദില്ലി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പറത്തിറക്കി. കേസില്‍ നാല് എയര്‍ ഇന്ത്യ ജീവനക്കാരുടെ മൊഴിയെടുത്തു. യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങളില്‍ നടപടിക്കായി ഡിജിസിഎ മാര്‍ഗരേഖ പുറത്തിറക്കി.