പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക്ക് ഉപയോഗിക്കുന്നതിന് യുഎസില്‍ വിലക്ക്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുഎസ് സര്‍ക്കാര്‍ ഉപകരണങ്ങളില്‍ ടിക്ടോക്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.
ഇത് സംബന്ധിച്ച് നിയമം കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ബൈഡണ് ഒപ്പുവെച്ചത്. കൂടാതെ, യുഎസ് ജനപ്രതിനിധി സഭയിലും സെനറ്റിലും ടിക്ടോക്ക് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്.
സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയില്‍ ടിക്ടോക്കിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ യുഎസും ടിക്ടോക്ക് ബഹിഷ്കരിച്ചതോടെ ആപ്പിന്റെ നിലനില്‍പ്പ് തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. യുഎസില്‍ മാത്രം ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ടിക്ടോക്കിന് ഉള്ളത്. ഇതിലൂടെ രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയ തുടര്‍ന്നാണ് യുഎസ് ഗവണ്മെന്റ് ആപ്പ് നിരോധിച്ചത്