രഞ്ജിത് ചന്ദ്രശേഖർ
പ്രവാസി ശ്രേഷ്ഠ പുരസ്‌കാരം മന്ത്ര പ്രസിഡന്റ് ഹരി ശിവരാമന് ലഭിച്ചു.തിരുവനന്തപുരത്തു വച്ചു നടന്ന ചടങ്ങിൽ അശ്വതിതിരുന്നാൾ ഗൗരിലക്ഷ്മിഭായ് തമ്പുരാട്ടിയിൽ നിന്നാണ് പുരസ്‌കാരം ഏറ്റു വാങ്ങിയത്.
പ്രവർത്തന മികവിലൂടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് നൽകുന്ന ഈ പുരസ്കാരം എന്റെ ഗ്രാമം സാംസ്കാരിക വേദിയാണ് വർഷങ്ങൾ ആയി നൽകി വരുന്നത്.
സിനിമാ കലാ രംഗത്ത് നിന്ന് മല്ലികാ സുകുമാരൻ,ശ്രീ വിഷ്ണു ഉണ്ണികൃഷ്ണൻ,വൈക്കം വിജയ ലക്ഷ്മി,ഷോബി തിലകൻ, ഗിരിജ പ്രേമൻ മറ്റു മേഖലകളിൽ നിന്ന് വാവ സുരേഷ്, ബിനു IPS തുടങ്ങി നിരവധി പ്രമുഖർക്കും പുരസ്‌കാരം ലഭിച്ചു.
അമേരിക്കൻ പ്രവാസി സംഘടനാ രംഗത്ത് നിരവധി വർഷങ്ങൾ ആയി പരിചിത മുഖം ആയി വർത്തിക്കുന്ന ഹരി, രൂപീകരിക്കപ്പെട്ടു ഒരു വർഷം മാത്രമായ മന്ത്രയുടെ നായക സ്ഥാനത്തു സമാനതകൾ ഇല്ലാത്ത മികച്ച പ്രവർത്തനം ആണ് കാഴ്ച വയ്ക്കുന്നത്.ചുരുങ്ങിയ കാലം കൊണ്ട് യുവാക്കളുടെയും വനിതകളുടെയും ഇടയിൽ തരംഗം ആയി മാറിക്കൊണ്ട്, ഹൈന്ദവ സംഘടനാ രംഗത്ത് പുത്തൻ മാതൃകകൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മന്ത്രക്ക് കഴിഞ്ഞു.

അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടന കർമ്മ രംഗത്തിന് പുതിയ ദിശാ ബോധം നൽകി ക്കൊണ്ട് മറ്റു സംഘടനകൾക്കു അനുകരണീയമായി തീർന്ന കർമ പദ്ധതികൾ ആവിഷ്കരിച്ചു മന്ത്ര സു ശക്തം മുന്നോട്ടു പോവുന്നു.