Thursday, February 2, 2023

HomeAmerica"പ്രവാസി ഭാരതീയർ വിദേശ മണ്ണിലെ ഇന്ത്യൻ അംബാസ്സഡർമാർ "-പ്രധന മന്ത്രി മോഡിജി.;GIC പ്രതിനിധികൾ സംബന്ധിക്കുന്നു 

“പ്രവാസി ഭാരതീയർ വിദേശ മണ്ണിലെ ഇന്ത്യൻ അംബാസ്സഡർമാർ “-പ്രധന മന്ത്രി മോഡിജി.;GIC പ്രതിനിധികൾ സംബന്ധിക്കുന്നു 

spot_img
spot_img

പ്രവാസി ഭാരത് ഡിൻ (പിബിഡി)കൺവെൻഷന്റെ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രവാസി ഭാരതീയരെ (ഇന്ത്യൻ ഡയസ്‌പോറ) വിദേശ മണ്ണിലെ “ദേശീയ അംബാസഡർമാർ” എന്ന് വിശേഷിപ്പിച്ച് കൊണ്ട്, അവർ ശക്തവും കഴിവുള്ളതുമായ ഇന്ത്യയുടെ ശബ്ദമാണ് പ്രതിധ്വനിക്കുന്നതെന്ന് പറഞ്ഞു.

1915-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മഹാത്മാഗാന്ധി മുംബൈയിലെത്തിയതിന്റെ സ്മരണക്കായി ജനുവരി 9 ന് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നു. കൊവിഡ് -19 പകർച്ചവ്യാധി കാരണം 2021-ൽ പ്രവാസി ഭാരതീയ ദിവസ് (PBD) കൺവെൻഷന്റെ 16-ാമത് എഡിഷൻ വെർച്വൽ മോഡിൽ നടന്നു.

17-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ മധ്യപ്രദേശ് സർക്കാരിന്റെ പങ്കാളിത്തത്തോടെ 2023 ജനുവരി 08 മുതൽ 10 വരെ ഇൻഡോറിൽ സംഘടി പ്പിച്ചിരിക്കുന്നു.

മറ്റൊരു പ്രത്യേകത കൂടി ഈ സമ്മേളനത്തിന്റെ ചാരുത കൂട്ടുന്നു. ഇൻഡോർ തുടർച്ചയായ ആറാം വർഷവും “ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം” ആയി റാങ്ക് ചെയ്യപ്പെട്ട സിറ്റിയാണ്. താമരയുടെ താഴ്‌വര എന്നറിയപ്പെടുന്ന ഗുലാവത് മുതൽ ലാൽബാഗ് പാലസും ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമായ 1749 ൽ പണിതീർത്ത ഏഴുനിലയുള്ള രാജ്‌വാദ കൊട്ടാരവും അലങ്കരിക്കുന്ന ഇൻഡോർ സിറ്റിയിലെ പി ബ്ബി ഡി കൺവെൻഷൻ തികച്ചും. സുപ്രധാനവും ആകര്ഷണീയവുമായിരിക്കും എന്നതിൽ പ്രവാസികൾ അഭിമാനം കൊള്ളുന്നു.

 ഇന്ത്യയുടെ പൈതൃകം, മേക്ക്-ഇൻ-ഇന്ത്യ, യോഗ, ഇന്ത്യയുടെ കുടിൽ വ്യവസായവും കരകൗശല വസ്തുക്കളും, ധാന്യങ്ങളും ലോകമെമ്പാടും പ്രചുര പ്രചാരത്തിലാക്കാൻ രാഷ്ട്രദൂതന്മാരായ പ്രവാസികളുടെ പങ്കു സുപ്രധാനമാണ് എന്ന് പ്രധാന മന്ത്രി പ്രസ്താവിച്ചു.

പി ബി ഡി കൺവെൻഷനിൽ ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലി മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടിരിക്കുന്നു.

അടുത്ത 25 വർഷത്തിനുള്ളിൽ രാജ്യം സുവർണ്ണകാലത്തിലേക്കു പ്രവേശിച്ചുകൊണ്ടിരിക്കുകയാണെന്നും , ഈ യാത്രയിൽ പ്രവാസി ഭാരതീയർക്ക് സുപ്രധാന സ്ഥാനമുണ്ടെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ അതുല്യമായ ആഗോള കാഴ്ചപ്പാടും ആഗോള വ്യവസ്ഥിതിയിൽ അതിന്റെ പ്രധാന പങ്കും ശക്തിപ്പെടുത്തുവാൻ ഇൻഡ്യാ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ലോകത്തിലെ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ 40 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്നും നൂറുകണക്കിന് ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് വിക്ഷേപിക്കാൻ രാജ്യത്തിന് ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രവാസികൾ അവരുടെ അറിവ് സമ്പന്നമാക്കാൻ 

മോഡിജി അഭ്യർത്ഥിച്ചു. ഇന്ത്യയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് മാത്രമല്ല രാജ്യത്തിന്റെ പുരോഗതിയെ കുറിച്ചും, .അതുവഴി, വിദേശ ഇന്ത്യക്കാർക്ക് ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാനുള്ള ലോകത്തിന്റെ ആഗ്രഹത്തെ ഫലപ്രദമായി പരിഹരിക്കാനും കഴിയും, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പ്രവാസികളുടെ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, പരിഹാരങ്ങൾ നിർദ്ദേശിക്കാനും ഈ കൺവെൻഷൻ സഹായകമാകട്ടെ” എന്ന് 
ആഗോള പ്രവാസികളുടെ പ്രതിനിധി സംഘടനയായ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡന്റ് പി സി മാത്യു ഡാളസ്സിൽ നിന്നും ആശംസകൾ അറിയിച്ചതോടൊപ്പം പ്രസ്താവിച്ചു . ജി ഐ സി ഗ്ലോബൽ ബ്രാൻഡ് അംബാസഡർ ശ്രീ ബാബു രാജൻ (ബഹറിൻ), ഫൗണ്ടിങ് മെമ്പർ സാബു കുരിയൻ (അട്ട്ലാന്റ) എന്നിവരും ഈ മഹാ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട് .

വാർത്ത:ഡോ. മാത്യു ജോയിസ് ജി ഐ സി ഗ്ലോബൽ മീഡിയാ ചെയർ 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments