രഞ്ജിത് ചന്ദ്രശേഖർ
അനേകം ക്ഷേത്രങ്ങളുടെ തന്ത്രിയും അനവധി യജ്ഞങ്ങളുടെ ആചാര്യനും ആദ്ധ്യാത്മിക പ്രഭാഷകനും ജ്യോതിഷ പണ്ഡിതനും ആയ പന്തളം കുരമ്പാല ഇടയാണത്തില്ലം ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരി മന്ത്രയുടെ സ്പിരിച്ചൽ കോ ഓർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു .മന്ത്ര ഏറ്റെടുത്തു നടപ്പാക്കുന്ന, അമേരിക്കയിൽ ഉടനീളം വേദ ക്ഷേത്രങ്ങൾ സ്ഥാപിക്കുക എന്നുള്ള ആശയം അദ്ദേഹത്തിന്റേതാണ് .കേരളത്തിൽ
വിവിധ ജില്ലകളിലൂടെ പ്രസിഡന്റ് ഹരി ശിവരാമന്റെ നേതൃത്വത്തിൽ വിജയകരമായി നടത്തിയ വേദ ക്ഷേത്ര പ്രതിഷ്ഠാ പരിക്രമണത്തിനു ചുക്കാൻ പിടിച്ചതും അദ്ദേഹം ആണ് .
ന്യൂയോർക്കിലെ വേൾഡ് അയ്യപ്പാ ട്രസ്റ്റ് ക്ഷേത്രത്തിലെ പൂജകൾ ചെയ്തിട്ടുള്ള അദ്ദേഹം അമേരിക്കയിലെ വിവിധ നഗരങ്ങളിൽ സപ്താഹവും നടത്തിയിട്ടുണ്ട് .അമേരിക്കയിലെ ഭക്തരുടെ ഇടയിൽ സുപരിചിതനായ , ആദ്ധ്യാത്മിക രംഗത്ത് ആചാര്യ സ്ഥാനം വഹിക്കുന്ന ശ്രീ മനോജ് തിരുമേനിയുടെ സാന്നിധ്യം മന്ത്രക്കു ലഭിച്ച പുണ്യം ആണെന്ന് പ്രസിഡന്റ് ശ്രീ ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു .