Friday, March 29, 2024

HomeAmericaഹ്യൂസ്റ്റൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പുതിയ ഭരണസമിതി സ്ഥാനമേറ്റു.

ഹ്യൂസ്റ്റൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പുതിയ ഭരണസമിതി സ്ഥാനമേറ്റു.

spot_img
spot_img

രഞ്ജിത് ചന്ദ്രശേഖർ

ഹ്യൂസ്റ്റൻ  ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പുതിയ ഭരണസമിതി സ്ഥാനമേറ്റു.ഹ്യൂസ്റ്റൻ : 2023 ജനുവരി 1 ന് ശ്രീ ഗുരുവായൂരപ്പന്റെ തിരുനടയിൽ വച്ച്  2023 മുതൽ 2025  കാലയളവിലേക്കുള്ള ഭരണസമിതി സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. മേൽശാന്തി ശ്രീ ചന്ദ്രു  തിരുമേനി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാ ബോർഡ്‌ അംഗങ്ങളും അതു ഏറ്റുചൊല്ലി. അന്നേ ദിവസം പുലർച്ചെ ആരംഭിച്ച പ്രത്യേക മഹാ വിഷ്ണു പൂജക്കുശേഷം നടന്ന  സത്യപ്രതിജ്ഞ ചടങ്ങിന് നൂറുകണക്കിന് ഭക്തജനങ്ങൾ സാക്ഷ്യം വഹിച്ചു. ക്ഷേത്രാങ്കണം നാമജപങ്ങളാൽ മുഖരിതമായിരുന്നു. അഭൂതപൂർവമായ ഭക്തജനത്തിരക്കായിരുന്നു ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സാക്ഷ്യം വഹിച്ചത്.കേരള ഹിന്ദു സൊസൈറ്റിയുടെ (KHS) സ്ഥാപക പ്രവർത്തകരായ ശശിധരൻ നായർ, സോമൻ നായർ മാധവൻ പിള്ള തുടങ്ങിയ നിരവധി മുതിർന്ന പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ധന്യമായി.

സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം പ്രസിഡന്റായി സ്ഥാനമേറ്റ ശ്രീ ഹരി ശിവരാമൻ,താനും  തന്റെ ബോർഡ് മെമ്പർമാരും കേരള ഹിന്ദു സൊസൈറ്റിയുടെയും, ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെയും  ക്ഷേമത്തിനും, അഭിവൃത്തിക്കും വേണ്ടി ആഘോരാത്രം പ്രവൃത്തിക്കുമെന്നും ഭക്തജനങ്ങൾക്ക് ഉറപ്പുനൽകി. മാത്രമല്ല ശ്രീ ഗുരുവായൂപ്പന്റെ ദാസാനാകാൻ ഭാഗ്യം സിദ്ധിച്ചത് ഭഗവാന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണെന്നും അതു ഒരു നിയോഗം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ്‌ ഹരി ശിവരാമനോടൊപ്പം  വൈസ് പ്രസിഡന്റ്‌ ശ്രീ സുനിൽ നായർ, ജനറൽ സെക്രട്ടറി പ്രമോദ്  കൃഷ്ണൻ , ജോയിന്റ് സെക്രട്ടറി അജിത് നായർ, ട്രഷറർ  വിദ്യ രാജേഷ് , ജോയിന്റ് ട്രഷറർ ശ്രീകല അജിത് എക്സിക്യൂട്ടീവ് അഡ്ജക്ന്റ് ഡയറക്ടർസ് ഉണ്ണികൃഷ്ണൻ നായർ, പ്രിയ രൂപേഷ്, മഞ്ജു തമ്പി, രാജി തമ്പി എന്നിവരും അഡ്ജക്ന്റ് ഡയറക്ടർസ്  ജയപ്രകാശ് പുത്തൻവീട്ടിൽ , സത്യൻ പിള്ള, രമേശ്‌ എന്നിവരും ചുമതല ഏറ്റു. സുരേഷ് കരുണാകരൻ അറിയിച്ചതാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments