Sunday, January 29, 2023

HomeAmericaക്രിസ്തുമസ്-പുതുവത്സരാഘോഷം വൻവിജയം

ക്രിസ്തുമസ്-പുതുവത്സരാഘോഷം വൻവിജയം

spot_img
spot_img

ഷിക്കാഗോ: കേരളാ അസോസിയേഷനും കേരളാ കൾച്ചറൽ സെന്ററും സംയുക്തമായി ആഘോഷിച്ച ക്രിസ്തുമസ്-ന്യൂഇയർ ആഘോഷം അത്യുജ്ജ്വലമായി. ആന്റോ കവലയ്ക്കലിന്റെയും പ്രമോദ് സക്കറിയാസിന്റെയും നേതൃത്വത്തിൽ ഗംഭീരമായി നടത്തിയ ഈ പരിപാടിയുടെ ജനറൽ കൺവീനറായി പ്രവർത്തിച്ചത് ഹെറാൾഡ് ഫിഗരദോയായിരുന്നു. പാസ് മൂലം നിയന്ത്രിച്ചു, പരമ്പരാഗത ശൈലിയിൽ നടത്തിയ ഈ പരിപാടിയിൽ പ്രതീക്ഷിച്ചതിലും വളരെയധികം ആളുകൾ പങ്കെടുത്തു.

ഇതിനെ വിജയിപ്പിച്ചു എന്നത് വളരെ അഭിമാനകരമായി തോന്നുന്നു എന്ന് ഇതിന്റെ സംഘാടകർ അഭിപ്രായപ്പെട്ടത്. അസോസിയേഷനുകളുടെ മുഖമുദ്ര മലയാളികളെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും വടക്ക്-തെക്ക് വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിലും പെട്ട ആളുകൾ ഇതിനെ നെഞ്ചോടു ചേർത്തുവച്ച് സഹകരിച്ചു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
ഡൗണേഴ്‌സ്‌ഗ്രോവിലുള്ള അക്ഷയന ബാങ്കറ്റ് ഹാളിൽ വളരെ ഭംഗിയായി അലങ്കരിച്ച സമ്മേളന നഗറിൽ ഒത്തുകൂടിയവർ എല്ലാം ഗംഭീരമായി എന്ന പ്രതികരിച്ചു. 

വിശിഷ്ഠാതിഥികളായി ഷിക്കാഗോയിൽ 16-ാം വാർഡിൽ നിന്നും ഇല്ലിനോയി സംസ്ഥാന ജനപ്രതിനിഥി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെവിൻ ഓലിക്കൽ (മുഖ്യാഥിതി), ഇന്ത്യൻ കമ്പ്യൂട്ടർ & ഐ.ടി റെവല്യൂഷന്റെ പിതാവ് എന്ന വിശേഷിക്കപ്പെടുന്ന ഓവർസീസ് കോൺഗ്രസ് ചെയർമാൻ (യുഎസ്എ) സാം പിറ്റ്‌റാഡോ (മുഖ്യ പ്രഭാഷണം), റവ. ഫാദർ തോമസ് മുളവനാൽ, വികാർ ജനറൽ ഓഫ് സീറോ മലബാർ ഡയോസിസ് (ക്രിസ്തുമസ് സന്ദേശം), രാജ് പിള്ള, സിപിഎ കമ്മ്യൂണിറ്റി ആക്ടിവിസ്റ്റ് (ആശംസ), എഎഇഐഒയുടെ പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ് (ആശംസ), ഡോക്ടർ ശകുന്തള രാജഗോപാൽ (ആശംസ), എന്നിവർ യഥാക്രമം അവരവരുടെ ഉത്തരവാദിത്ത പ്രസംഗങ്ങൾ നടത്തി.

1976ൽ സ്ഥാപിച്ച് 1977 ൽ ഇല്ലിനോയിൽ രജിസ്റ്റർ ചെയ്ത ഈ സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആന്റോ കവലയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരളാ കൾച്ചറൽ സെന്ററിന്റെ ചെയർമാൻ പ്രമോദ് സഖറിയ ആശംസയും ജനറൽ കൺവീനർ ഹെറാൾഡ് ഫിഗരദോ സ്വാഗതവും സെക്രട്ടറി സിബി പാത്തിക്കൽ നന്ദി പ്രകാശനവും നിർവ്വഹിച്ചു.വളരെ നല്ല നിലവാരമുള്ള ആഹാരം എന്ന് പങ്കെടുത്തവർ വിശേഷിപ്പിച്ച ആഹാരം നൽകിയത് സൽക്കാര ഫുഡ്‌സായിരുന്നു. യോഗനടപടികൾ നിയന്ത്രിച്ചത് നിമ്മി പ്രമോദും, ജോസഫ് നടുത്തോട്ടം  എന്നിവരായിരുന്നു.
ഈ പരിപാടിയുടെ വിജയം നല്ലവരായ സ്‌പോൺസേഴ്‌സിലും നിക്ഷിപ്തമാണ്.

മെഗാ സ്‌പോൺസറായി സഹായിച്ചത് ഹുസൈൻ & സാറാ മിർസാ ഫാമിലി ആയിരുന്നു. ഗ്രാന്റ് സ്‌പോൺസേഴ്‌സായി അറ്റോർണി സ്റ്റീവ് ക്രിഫേസ്, ഡോക്ടർ വിജയ പ്രഭാകർ, പ്രമോദ് സക്കറിയാസ് (ഗ്രേറ്റ്വേസ് ടാക്‌സ് സർവ്വീസ്)., തമ്പിച്ചൻ ചെമ്മാച്ചേൽ, സൈജു കിടങ്ങയിൽ, സുനിൽ കിടങ്ങയിൽ, സിബി പാത്തിക്കൽ, മംഗല്യ ജുവല്ലേഴ്‌സ്, സന്തോഷ് അഗസ്റ്റിൻ, ആന്റോ കവലയ്ക്കൽ, ഹെറാൾഡ് ഫിഗരദോ, പ്രിൻസ് ഈപ്പൻ റിയലറ്റർ, ജിൻസൺ പാറയ്ക്കൽ, പീറ്റർ കൊല്ലപ്പിള്ളി, സൽക്കാര കാറ്ററിംഗ്, ഷിബു വെൺമണി, കുരുവിള ജെയിംസ് ഇടുക്കത്തറ, ഗ്ലാഡ്‌സൺ വർഗീസ് എന്നിവരാണ്.

രണ്ടുമണിക്കൂർ നീണ്ടുനിന്ന വിവിധങ്ങളായ കലാപരിപാടികൾ കാണികൾ ആസ്വദിച്ചു, 3 ഡോക്ടർമാർനടത്തിയ ആദ്യ ഡാൻസ്, പ്രഭഷണങ്ങൾ കേട്ട് ഉറങ്ങിയിരുന്ന കാണികളെ  അക്ഷരാർത്ഥത്തിൽ ആവേശഭരിതരാക്കി അതുപോലെതന്നെ മത്തായിയും ബ്രിണ്ടയും നടത്തിയ സൽസാ ഡാൻസും, കൂടാതെ മനോഹരമായ പാട്ടുകളിലൂടെ കാണികളെ ആവേശം കൊള്ളിച്ച മരിയാ ന്യൂട്ടൻ, ശോഭാ ജിബി, മരിയ ജിബി, സെറാഫിൻ ബിനോയ് എന്നിവരും പ്രശംസയർഹിക്കുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments