Friday, March 29, 2024

HomeAmericaഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റി മകരവിളക്ക് ആഘോഷിച്ചു

ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റി മകരവിളക്ക് ആഘോഷിച്ചു

spot_img
spot_img

ബര്‍മിംഗാം; ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ മകരവിളക്ക് മഹോത്സവം മകരസംക്രമ നാളായ ജനുവരി 14ന് മാഞ്ചസ്റ്റര്‍ വിതിംഗണ്ടണിലുള്ള രാധാകൃഷ്ണ ക്ഷേത്രത്തില്‍ വച്ച് അയ്യപ്പ ഭക്തരുടെ നിസാന്നിധ്യത്തില്‍ ഭക്തിനര്‍ഭരമായ ചടങ്ങ്കളോടെ ആഘോഷിച്ചു.

ലെക്സ്റ്ററില്‍ നിന്നും ബ്രഹ്‌മശ്രി പണ്ഡിറ്റ് പ്രസാദ് ഭട്ടിന്റെ കാര്‍മ്മികത്വത്തിലാണ് പൂജാവിധികള്‍ നടന്നത്. കലിയുഗ വരദനായ അയ്യപ്പന്റെ സന്നിധാനമായ ശബരിമലയില്‍ മകരസക്രമ വിളക്ക് തെളിഞ്ഞ ദിവസം തന്നെ മാഞ്ചസ്റ്ററിലെയും പരിസരപ്രദേശത്തെയും അയ്യപ്പഭക്തര്‍ക്ക് ഭക്തി നിര്‍ഭരമായ ഒരു മകരവിളക്ക് ഒരുക്കുവാന്‍ അയ്യപ്പന്റെ അനുഗ്രഹത്താല്‍ സാധിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

താലപ്പൊലിയേന്തിയ ബാലികമാര്‍ ആദരിച്ച് എതിരേറ്റ കൊടി തന്ത്രി പസാദ് ഭട്ട് കൊടിമരത്തിലേറ്റിയതോടെ മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി. മഹാഗണപതിപൂജ,കലശപൂജ, അഭിഷേകം, അഷ്ടോത്തരപൂജ, വിളക്ക് പൂജ, പടിപൂജ എന്നിവ ആയിരുന്നു പ്രധാന ചടങ്ങുകള്‍. ഭക്തി നിര്‍ഭരമായ ഭജന ഈ ഉത്സവത്തിന്റെ ആകര്‍ഷകരമായ ഒരു ഘടകമായിരുന്നു , കുട്ടികളുടെ പങ്കാളിത്തവും ഭജനയുടെ പ്രത്യേകത ആയിരുന്നു.

നവംബര്‍ 27ന് ബര്‍മിംഗാം ബാലാജി ക്ഷേത്രത്തിലേക്ക് കെട്ട് നിറച്ച് നടത്തിയ തീര്‍ത്ഥാടനത്തോടെ ആരംഭിച്ച മണ്ഡലകാലം ജനുവരി 14ന് മകരസക്രമനാളിലെ മകരവിളക്ക് മഹോത്സവത്തോടെ പരിസമാപ്തി കുറിച്ചു. മലയാളികളെ കൂടാതെ ഇതര സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരുടെ നിറസാന്നിധ്യവും ശ്രദ്ധേയമായിരുന്നു. പടിപൂജക്ക് ശേഷം കൊടിയിറക്കി ഹരവരാസനംപാടി നടഅടച്ചതോടെ ചടങ്ങുകള്‍ അവസാനിച്ചു.

ഈ മകരവിളക്ക് മഹോത്സവം മംഗളകരമാക്കാന്‍ പങ്കാളിത്തം കൊണ്ടും അല്ലാതെയും സഹായിച്ച എല്ലവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു . മഹാപ്രസാദത്തിന് ശേഷം വീണ്ടും അടുത്ത മകരവിളക്കിന് കാണാന്‍ എല്ലാവരെയും അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ എന്ന് ആശംസ അറിയിച്ച് നന്ദി ചൊല്ലി എല്ലാവരും പിരിഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments