Thursday, April 25, 2024

HomeAmericaരാജു സക്കറിയുടെ വേര്‍പാടില്‍ ഫൊക്കാന കുടുംബം അഗാധ ദുഃഖം രേഖപ്പെടുത്തി

രാജു സക്കറിയുടെ വേര്‍പാടില്‍ ഫൊക്കാന കുടുംബം അഗാധ ദുഃഖം രേഖപ്പെടുത്തി

spot_img
spot_img

ഹൂസ്റ്റണ്‍: ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റ് വൈസ് ചെയര്‍പേഴ്‌സണും സാമൂഹിക സാംസ്‌കാരിക പാവര്‍ത്തകനും മികച്ച സംഘാടകനുമായ രാജു സക്കറിയുടെ ആകസ്മിക നിര്യാണത്തില്‍ ഫൊക്കാന കുടുംബം അഗാധ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ സ്മരണകള്‍ പങ്കുവയ്ക്കുകയുമ ചെയ്തു.

മരണത്തിന് തൊടാന്‍ സാധിക്കാത്ത പലതും നമ്മുടെ ജീവിതത്തില്‍ ഉണ്ട്. നമ്മള്‍ സ്‌നേഹിച്ചവരുടെ, സ്‌നേഹം അത് ആര്‍ക്കും എടുത്തു കളയാന്‍ സാധിക്കില്ല. നഷ്ടപ്പെടാത്ത ഒരു നിധിയാണ് ആ സ്‌നേഹം. നമ്മള്‍ സ്‌നേഹിച്ചവരുടെ വേര്‍പാട് നമ്മെ ദുഃഖിപ്പിക്കുമെങ്കിലും. മരണം അനിവാര്യം എന്നു അവരുടെ ഓര്‍മ്മകളും അവരുടെ നന്മകളും എന്നും നമ്മോട് കൂടെ ഉണ്ടായിരിക്കുമെന്നും ഫൊക്കാന നേതാക്കള്‍ പറഞ്ഞു.

പ്രിയപ്പെട്ടവര്‍ മരിച്ചാലും എന്നും നമ്മോട് കൂടി ജീവിക്കും. നമ്മുടെ ഹൃദയത്തില്‍ അവര്‍ക്കുള്ള സ്ഥാനം അത്രമേല്‍ വലുതാണ്. നമ്മുടെ ജീവിതത്തില്‍ നമ്മോടൊപ്പം പ്രവര്‍ത്തിച്ച. നമ്മോടൊപ്പം സ്‌നേഹത്തിനും ധര്‍മ്മത്തിനും സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ രാജു സക്കറിയ നമ്മുടെ അഭിമാനമായിരുന്നു സമൂഹത്തിനും. കുടുംബത്തിനും കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എന്നും ദയാശീലനം സ്‌നേഹവും നിറഞ്ഞതുളം എന്ന ഒരു ഹൃദയത്തിന് ഉടമയുമായിരുന്നു അദ്ദേഹം.

വിഷമഘട്ടങ്ങളില്‍ആത്മധൈര്യത്തോടെ ഫൊക്കാനയുടെ കെട്ടുറപ്പിന് വേണ്ടി. പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വേര്‍പാട് സംഘടനക്ക് താങ്ങാവുന്നതിലും അധികമാണ്. എല്ലാവരോടും സ്‌നേഹപൂര്‍വ്വം അദ്ദേഹം പെരുമാറി. ഫൊക്കാന പ്രസിഡണ്ട് രാജന്‍ പടവത്തില്‍, സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ ട്രഷറര്‍ എബ്രഹാം കളത്തില്‍ എന്നിവര്‍ രാജു സക്കറിയയുടെ പവര്‍ത്തനങ്ങളെ അനുസ്മരിച്ചു.

എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഡോ. സുജ ജോസ്‌ലെ, വൈസ് പ്രസിഡണ്ട് ബോര്‍ഡ് ഓഫ് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ വിനോദ് കെ.ആര്‍.കെ. സെക്രട്ടറി ബാബി ജേക്കബ്. അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജോസഫ് കുര്യാപുറം, വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഷീല ചേറു, ബാല കെ.ആര്‍.കെ. (അസോസിയേറ്റ് ജോയിന്റ് സെക്രട്ടറി), ജോയിനറ് ജൂലി ഖമരീയ, അസോസിയേറ്റ് വൈസ് പ്രസിഡണ്ട് ലൂക്കോസ് മാളികയില്‍ എന്നിവരും അനുശോചനയോഗത്തില്‍ സംസാരിച്ചു.

രാജു സക്കറിയയുടെ വേര്‍പാടില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും കൂട്ടുകാരോടും ഞങ്ങള്‍ക്കുള്ള ഖേദം അറിയിക്കുന്നതായും ഞങ്ങള്‍ക്കുള്ള അവരുടെ പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതായും ഈ വിഷമഘട്ടം തരണം ചെയ്യാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും രാജന്‍ പടവത്തില്‍ അറിയിച്ചു.

രാജു സക്കറിയ ഞങ്ങളുടെ ഒരു വലിയ നേട്ടമായിരുന്നു എന്നും കരുത്തായിരുന്നു എന്നും അദ്ദേഹത്തിന്റെ വേര്‍പാട് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വളരെയധികം ദുഃഖം വരുത്തിയിരിക്കുന്നു എന്നും അദ്ദേഹത്തെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും മിസ് ചെയ്യുമെന്നും. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി നിത്യശാന്തി നേരുന്നുവെന്ന് വര്‍ഗീസ് പാലമലയില്‍ പറഞ്ഞു.

കരുത്തുറ്റ നേതാവായ നേതാക്കളില്‍ ഒരാളായ രാജു സക്കറിയയുടെ വേര്‍പാട്‌വലിയ നഷ്ടമാണെന്ന് എബ്രഹാം കളത്തില്‍ കൂട്ടിച്ചേര്‍ത്തു. കരുത്തനായ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത് എന്നും അദ്ദേഹത്തിന് വേണ്ടി അദ്ദേഹത്തിന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നും വിനോദ് കെ.ആ.കെ പറഞ്ഞു.

എന്റെ വലംകൈയാണ് എനിക്ക് നഷ്ടമായത് നല്ലൊരു കൂട്ടുകാരനെയും. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഞങ്ങള്‍ക്ക് എന്നും കരുത്തേകുമെന്നും ജോസഫ് കുരിയപ്പുറം പറഞ്ഞു. ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഷൈജു എബ്രഹാം, ഷാജി സാമുവേല്‍ എന്നിവരും. അനുശോചനങ്ങള്‍ അറിയിച്ചു.

രാജു സക്കറിയയുടെ കമ്മ്യൂണിറ്റി സേവനവും അദ്ദേഹത്തിന്റെ ആംബുലന്‍സ് സര്‍വീസ് മൂലം മറ്റുള്ളവര്‍ക്ക് ജോലി സാധ്യതകളും ജോലികളും നല്‍കിയ കരുണ, സേവന സന്നദ്ധത, സ്വീകാര്യത തുടങ്ങിയ ബഹുമുഖ സവിശേഷതകളെ ഷീല ചേറു അനുസ്മരിച്ചു. രാജു സക്കറിയയുടെ ഭാര്യ ലിസി സക്കറിയ, മകള്‍ റിലു അനു സക്കറിയ, മരുമകന്‍ വിനോദ് ഫിലിപ്പ് എന്നിവരും അനുശോചന യോഗത്തില്‍ പങ്കെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments