Saturday, April 20, 2024

HomeAmericaകെ എച്ച് എന്‍ എ യുടെ ഗജപരിപാലന പുരസക്കാരം മാമ്പി ശരതിന്

കെ എച്ച് എന്‍ എ യുടെ ഗജപരിപാലന പുരസക്കാരം മാമ്പി ശരതിന്

spot_img
spot_img

പി. ശ്രീകുമാര്‍

ഹൂസ്റ്റണ്‍: ആനപ്രേമികളുടെ ഇഷ്ടപാപ്പാനായി മാറിയ മാമ്പി ശരതിനെ  കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക  ആദരിക്കും.  ജനുവരി 28 ന്  തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന  ഹിന്ദുകോണ്‍ക്‌ളേവില്‍  ‘ഗജപരിപാലന’ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കും. വയലാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കളവംകോടം വടശേരി വെളിയില്‍ പുരുഷോത്തമന്റെ മകന്‍ കെപി ശരത് , കേരളത്തിലെ ആനകളില്‍ ഏറ്റവും ഉയരം കൂടിയതും ആകാരവടിവും ഉള്ള ചിറയ്ക്കല്‍ കാളിദാസന്റെ പാപ്പാനാണ്. ബാഹുവലി ഉള്‍പ്പെടെ നിരവധി സിനിമകളില്‍ കാളിദാസനൊപ്പം ശരത്തും  അഭിനയിക്കുകയും ഇരുവര്‍ക്കും നായക പരിവേഷം ലഭിക്കുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് പിന്‍തുടര്‍ച്ചക്കാരുള്ള പാപ്പാനാണ് മാമ്പി എന്ന വിളിപ്പേരുള്ള ശരത്.


കലവൂര്‍ ജി കൃഷ്ണപ്രസാദിന്റെ ഉടമസ്ഥതയിലുള്ള കുട്ടികൃഷ്ണന്‍ എന്ന ആനയുടെ മൂന്നാം പാപ്പാനായാണ് ശരത്തിന്റെ രംഗപ്രവേശനം.തുടര്‍ന്ന് കുളമാക്കില്‍ സീതാരാമന്‍, ഊരയില്‍ പാര്‍ത്ഥന്‍, കീഴൂട്ട് വിശ്വനാഥന്‍, ഓമല്ലൂര്‍ ആദികേശവന്‍, ഓമല്ലൂര്‍ ശങ്കരനാരായണന്‍, ഓമല്ലൂര്‍ ഉണ്ണിക്കുട്ടന്‍, ഓമല്ലൂര്‍ നന്ദന്‍ എന്നിങ്ങനെയുള്ള ആനകളുടെ ചട്ടക്കാരനായി മൂന്നാമനും, രണ്ടാമനും, തുടര്‍ന്ന് ഒന്നാമന്‍ വരെ എത്തി നില്‍ക്കുമ്പോഴാണ് ചിറയ്ക്കല്‍ കാളിദാസിനെ തലയെടുപ്പിനോട് ചേര്‍ന്ന് നില്‍ക്കാനായത്.

ചിലര്‍ ആദരിക്കപ്പെടുമ്പോള്‍ ആ വ്യക്തി മാത്രം അല്ല, ആ മേഖല കൂടിയാണ് ആദരിക്കപ്പെടുന്നത് എന്ന കാഴ്്ചപ്പാടാണ് ഇത്തരമൊരു പുരസക്കാരം നല്‍കുന്നതിനു പിന്നിലെന്ന് കെ എച്ച എന്‍ എ പ്രസിഡന്‍ര് ജി കെ പിള്ള പറഞ്ഞു..ആനയും ഹൈന്ദവതയും തമ്മിലുള്ള ബദ്ധം അഭേദ്യമാണ്. തിടമ്പേറ്റിയ ആനയെയും, ഉത്സവപ്പറമ്പില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കൊമ്പനെയും ആസ്വദിച്ച് മടങ്ങുബോള്‍ അധികമാരും ശ്രദ്ധിക്കപെടാത്തവര്‍ ആണ് അവരെ സ്വന്തം എന്ന് കരുതി പരിപാലിക്കുന്ന ആനപാപ്പാന്മാര്‍. അതുകൊണ്ടു തന്നെയാണ് അവരിലൊരാള്‍ ആദരിക്കുമ്പോള്‍ ആ തൊഴില്‍ മേഖല മുഴുവന്‍ ആദരിക്കപ്പെടുന്നതിനു തുല്യമാവുന്നത്. അധികമാരും ശ്രദ്ധിക്കപെടാത്തവരെ, സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍  കെ എച്ച് എന്‍ എ ശ്രമിക്കും. അദ്ദേഹം പറഞ്ഞു.
 ഹിന്ദുകോണ്‍ക്‌ളേവിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള അറിയിച്ചു. 28 ന് രാവിലെ 10 മണിക്ക് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments