Sunday, January 29, 2023

HomeAmericaഫിലിപ്പോസ് ചാമക്കാല (97), വേര്‍പാടിന്റെ ഒന്നാം വാര്‍ഷികവും അനുസ്മരണവും

ഫിലിപ്പോസ് ചാമക്കാല (97), വേര്‍പാടിന്റെ ഒന്നാം വാര്‍ഷികവും അനുസ്മരണവും

spot_img
spot_img

കോട്ടയം: സ്വര്‍ഗീയ സവിധത്തിലേക്ക് തിരികെ പോയ കൈപ്പുഴ ചാമക്കാലതെക്കേതില്‍ ഫിലിപ്പോസ് ചാമക്കാലയുടെ (97) വേര്‍പാടിന്റെ ഒന്നാം വാര്‍ഷികവും അനുസ്മരണവും വരുന്ന 19-ാം തീയതി നടത്തപ്പെടുന്നു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ടുള്ള പ്രാര്‍ത്ഥനയും ഇതര ചടങ്ങുകളും കഴിഞ്ഞ ദിവസം നടത്തുകയുണ്ടായി.

ഭാര്യ, പരേതയായ എലിസബത്ത് ഫിലിപ്പോസ് മാന്നാനം കല്ലുവെട്ടാന്‍ കുഴിയില്‍ കുടുംബാംഗം. ‘നേര്‍കാഴ്ച’ ചീഫ് എഡിറ്റര്‍ സൈമണ്‍ വാളാച്ചേരിലിന്റെ ഭാര്യാ പിതാവായ ഇദ്ദേഹം, കൈപ്പുഴ സെന്റ് ജോര്‍ജ് സ്‌കൂള്‍ മുന്‍ ജീവനക്കാരനാണ്. വെല്ലൂര്‍ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ നിന്നാണ് ഫിലിപ്പോസ് ചാമക്കാല റിട്ടയര്‍ ചെയ്തത്.

നാട്ടില്‍നിന്ന് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സതേടാന്‍ എത്തിയവര്‍ക്ക് മതിയായ സഹായം ലഭ്യമാക്കുന്നതിനും മറ്റും മുന്നിട്ടിറങ്ങിയിരുന്ന ഇദ്ദേഹം, തികഞ്ഞ മനുഷ്യ സ്‌നേഹിയായിരുന്നു.

ദുഖ സ്മരണകളോടെ…മക്കള്‍: സാവിയോ-മിനി, (ഓസ്‌ട്രേലിയ), ജെസി-കുഞ്ഞുമോന്‍ വലിയപറമ്പില്‍ (ചിക്കാഗോ), റോയ്- ത്രേസ്യാമ്മ ചാമക്കാല (ബംഗളുരു), എല്‍സി-സൈമണ്‍ വളാച്ചേരില്‍ (ഹൂസ്റ്റണ്‍), ബാബു-എല്‍സമ്മ ചാമക്കാല (വെല്ലൂര്‍), ബീന-സജി പാറക്കല്‍ (ലണ്ടന്‍).

കൊച്ചു മക്കള്‍: ജെറി ജസ്റ്റിന്‍, ജെന്നിഫര്‍, ജോനാഥന്‍, അനു, റിയ, റോണ, റോബിന്‍, ബ്ലെസി.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബാബു ചാമക്കാല +91 915 916 4736 (ഇന്ത്യ)
സൈമണ്‍ വാളാച്ചേരില്‍ (ഹൂസ്റ്റണ്‍) 847 630 0037

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments