എബി മക്കപ്പുഴ
ഡാളസ്: കുമ്പനാട് നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ പെന്തിക്കോസ് ദൈവ സഭയുടെ 99-താമത് ജനറൽ കൺവെൻഷനിൽ കേരളാ നിയമസഭാ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസംഗം ശ്രേദ്ധേയമായി. തന്നെ ഈ യോഗത്തിലേക്ക് ക്ഷണിച്ച പാസ്റ്റർമാർക്കും കൺവൻഷൻ ഭാരവാഹികൾക്കും ദൈവനാമത്തിൽ സ്നേഹം അറിയിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രശാംഗം തുടക്കമിട്ടത്. വേദ പണ്ഡിതരെ പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗം എല്ലാവരെയും കോരിത്തരിപ്പിച്ചു.
ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ വിശുദ്ധ വേദ പുസ്തകവും, ക്രിസ്തുവും വഴി കാട്ടിയായിരുന്നു എന്ന് സൂചിപ്പിച്ചു. ക്രിസ്തുവിന്റെ മാർഗവും, തന്നെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും, സത്യ വേദ പുസ്തകം ഒരു പ്രകാശ ഗോപുരമായി തന്റെ ജീവിതത്തിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്നുവെന്നും ദൈവമക്കളുമായി തന്റെ സാക്ഷ്യം പങ്കു വെച്ചു. മരുഭൂമിയിലെ 40 ദിവസം നീണ്ടു നിന്ന ഉപവാസവേളയിൽ സാത്താന്റെ പരീക്ഷണത്തിൽ വിജയം വരിച്ച ക്രിസ്തുവാണ് പാപ പരിഹാരത്തിന് വേണ്ടി ലോകത്തെ മുഴുവൻ സംരക്ഷിക്കുവാൻ വേണ്ടാതായ സന്ദേശം നൽകിയതെന്നു പ്രസംഗത്തിലൂടെ അറിയിച്ചു.
സ്വർഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ രാജ്യം വരേണമേ എന്ന പ്രാർത്ഥനയിൽ സ്വർഗ്ഗ രാജ്യം എവിടെയാണ് എന്നത് മത്തായി മാർക്കോസ് ലൂക്കോസ് യോഹന്നാൻ എന്ന സുവിശേഷങ്ങളിലെ വാക്യങ്ങൾ ഉത്തരിച്ചു കൊണ്ട് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നതാണ് സ്വർഗ്ഗരാജ്യം എന്ന് അവകാശപ്പെട്ടു. പ്രശസ്ത നോവലിസ്റ്റായ ടോണി ജോൺസിന്റെ ഹൃദയ സ്പർശിയായ ഒരു കഥ പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഇന്നത്തെ സോവിയറ്റ് യൂണിയൻ ഉരിയുന്നതിനു മുൻപ് ഉണ്ടായിരുന്ന റഷ്യയിൽ കരളിയിക്കുന്ന ഒരു സംഭവം നടന്നു.
സർക്കാർ കൊടുത്ത ഒരു കൊച്ചു കൂരയിൽ ഒരു അമ്മയും കുഞ്ഞും താമസിക്കവെ, വലിയ ഒരു ഭൂകമ്പം ഉണ്ടായി. ഭൂകമ്പത്തിൽ ആ പുരയും തകർന്നടിഞ്ഞു. അമ്മയും കുഞ്ഞും ആ വലിയ അത്യാഹിതത്തിൽ പെട്ടു. ജീവൻ രക്ഷ സേന രണ്ടു ദിവസമായിട്ടും അവരെ രക്ഷിക്കാൻ എത്തിയില്ല.വലിയ കല്ല് ശരീരത്തിൽ വീണു കിടക്കുന്ന അമ്മക്ക് എഴുന്നേറ്റു ആ വിശന്നു തളർന്നു കിടക്കുന്ന കുഞ്ഞിനെ പരിചരിക്കാൻ സാധിക്കതെ വന്നു. അപ്പോഴാണ് ഒരു കുപ്പിച്ചില്ലിന്റെ കഷണം ആ അമ്മയുടെ ശ്രേദ്ധയിൽ പെട്ടത്. അമ്മ ആ കുപ്പി ചില്ലു എടുത്തു അവരുടെ വലതു കരത്തിലെ വിരൽ മുറിച്ചു ആ കുട്ടിയുടെ ചുണ്ടിലേക്കു വെച്ചു കൊടുത്തു. മൂന്നാം ദിവസം രക്ഷ സേനക്കാർ എത്തി. ആപ്പോഴേക്കും ആ അമ്മ ലോകത്തോട് വിടപറഞ്ഞിരുന്നു. ആ കുഞ്ഞിനെ ജീവനോട് ലോകത്തിനു കൊടുത്തു.അമ്മയുടെ ചോരയിൽ നിന്നുമാണ് ആ കുട്ടി ഉയർന്നത്. മക്കളെ വീണ്ടെടുക്കാൻ വേണ്ടിയിട്ടു തീഷ്ണമായ പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് ഇതുപോലെയുള്ള യോഗങ്ങളെ കാണുന്നതെന്ന് അദ്ദേഹം അറിയിച്ചു. മതേതര ഇന്ത്യയിൽ ഇന്ന് വെറുപ്പിന്റെയും,ശത്രുതയുടെയും വിത്തുകൾ പാകുവാൻ ആൾക്കാർ കൊതിക്കുന്നു. ഇവിടെ സ്നേഹത്തിന്റെ വിത്തുകൾ പാകി സ്വർഗ്ഗ രാജ്യം സ്ഥാപിതമാകുവാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയിലെ 121 വകുപ്പിൽ പറയുന്ന ജീവിക്കാനുള്ള അവകാശം അത് അല്മാഭിമാനത്തോട് തന്നെ ജീവിക്കാനുള്ള അവകാശം ആണ് എന്ന് അദ്ദേഹം അവകാശപ്പെട്ടു.
എക്കണോമിക്‌സിലും നിയമത്തിലും ബിരുനാന്തര ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം അറിവിന്റെ നിറകുടമാണ്.സതീശന്റെ ഭവനത്തിൽ വലിയ ഒരു പുസ്തകങ്ങളുടെ ശേഖരം തന്നെയുണ്ട്. ഏതു വിഷയങ്ങളിലും തനതായ അഭിപ്രായവും പ്രതീകരിക്കാനുള്ള ചങ്കുറ്റവും ആണ് അദ്ദേഹത്തെ ഭാവി ജീവിതത്തിലേക്ക് വിജയത്തോടു നയിക്കുന്നത്.
Youtube link:https://youtu.be/bXrupdQKGDw