Sunday, January 29, 2023

HomeAmericaകെ എച്ച് എന്‍ എ ഭാരവാഹികള്‍ക്ക് പന്തളം കൊട്ടാരത്തില്‍ ഹൃദ്യമായ സ്വീകരണം

കെ എച്ച് എന്‍ എ ഭാരവാഹികള്‍ക്ക് പന്തളം കൊട്ടാരത്തില്‍ ഹൃദ്യമായ സ്വീകരണം

spot_img
spot_img

പി. ശ്രീകുമാര്‍

ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പന്തളം കൊട്ടാരം. കൊട്ടാരത്തിലെത്തിയ കെ എച്ച എന്‍ എ പ്രസിഡന്റ് ജി കെ പിള്ള , കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള, മുന്‍ ചെയര്‍മാന്‍ ജി കെ പിള്ള എന്നവരെ പന്തളം കൊട്ടാര നിര്‍വ്വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മയുടെ നേതൃത്വത്തില്‍ ഹൃദ്യമായി സ്വീകരിച്ചു.

ആചാര സംരക്ഷണത്തിന്റെ ഭാഗമായി ശബരിമല സമരത്തെ സംഘടന എന്ന നിലയിലും വ്യക്തികള്‍ എന്ന നിലയിലും പിന്തുണച്ചതിലുള്ള നന്ദി അദ്ദേഹം പ്രകടിപ്പിച്ചു.

ജനുവരി 28 ന് തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദു കോണ്‍ക്‌ളേവിന്റേയും നവംബറില്‍ ഹൂസ്റ്റണില്‍ നടക്കുന്ന കണ്‍വന്‍ഷന്റേയും വിവരങ്ങള്‍ ജി കെ പിള്ള വിശദീകരിച്ചു.


പന്തളം കൊട്ടരത്തില്‍നിന്ന് ശബരിമല അയ്യപ്പന്റെ തങ്ക അങ്കി അടങ്ങുന്ന തിരുവാഭരണ പേടകം മകരവിളക്കിന് മുമ്പായി തിരുസന്നിധിയില്‍ എത്തിക്കുന്ന ഗുരുസ്വാമി പന്തളം കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയേയും കെ എച്ച് എന്‍ എ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ഹിന്ദു കോണ്‍ക്‌ളേവില്‍ പുരസ്‌ക്കാരം നല്‍കി ഗംഗാധരന്‍ പിള്ളയെ ആദരിക്കുന്ന വിവരം നേരിട്ടറിച്ചു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments