Friday, March 29, 2024

HomeAmericaവീണ്ടും മൂന്നിടങ്ങളിൽ വെടിവെപ്പ്; യുഎസില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു

വീണ്ടും മൂന്നിടങ്ങളിൽ വെടിവെപ്പ്; യുഎസില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു

spot_img
spot_img

കാലിഫോര്‍ണിയ: യുഎസില്‍ മൂന്നിടത്ത് ഉണ്ടായ വെടിവയ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് . അയോവയില്‍ സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും ഒരു ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

സംഭവത്തില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോവയിലെ ഡെസ് മോയ്‌നസിലെ യൂത്ത് ഔട്ട്‌റീച്ച്‌ സെന്ററില്‍ ഇന്ത്യന്‍ സമയം 3 മണിയോടെയായിരുന്നു സംഭവം. യുവജനങ്ങള്‍ക്കായുള്ള പരിപാടിക്കിടെയാണ് വെടിവയ്പ് നടന്നത്. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ലെന്ന് ഡെസ് മോയ്നസ് പോലീസ് അറിയിച്ചു.

ഇതിനിടയില്‍ കലിഫോര്‍ണിയയില്‍ ഹാഫ് മൂണ്‍ ബേയിലെ രണ്ടു ഫാമുകളില്‍ ഉണ്ടായ വെടിവയ്പില്‍ 7 പേര്‍ മരിക്കുകയും മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. അയോവയില്‍ വെടിവയ്പ് നടത്തിയ വ്യക്തി തന്നെയാണ് ഇവിടെയും ആക്രമണം നടത്തിയതെന്നാണ് നിഗമനം.

രണ്ട് ദിവസത്തിനിടെ കലിഫോര്‍ണിയയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ശനിയാഴ്ച രാത്രി മൊണ്ടേരി പാര്‍ക്കിലെ ഡാന്‍സ് ക്ലബ്ബില്‍ ഉണ്ടായ വെടിവയ്പില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments