Thursday, December 7, 2023

HomeAmericaഅതിശൈത്യം;ഒക്കലഹോമ പബ്ലിക്ക് സ്‌ക്കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി

അതിശൈത്യം;ഒക്കലഹോമ പബ്ലിക്ക് സ്‌ക്കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി

spot_img
spot_img

പി പി ചെറിയാന്‍

ഒക്കലഹോമ: ഒക്കലഹോമയില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജനുവരി 24 ചൊവ്വാഴ്ച ഒക്കലഹോമ സിറ്റിയിലെ മുഴുവന്‍ പബ്ലിക്ക് സ്്ക്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

യൂണിവേഴ്‌സിറ്റി ഓഫ് ഒക്കലഹോമ(നോര്‍മന്‍)യില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളും, റിമോര്‍ട്ട് വര്‍ക്കുകളും മാത്രമാണ് ഉണ്ടായിരിക്കുക. യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഒക്കലഹോമ ചൊവ്വാഴ്ച അടച്ചിടുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ മുതല്‍ ബുധനാഴ്ച 6 വരെയാണ് വിന്റര്‍ സ്‌റ്റോം ആഞ്ഞടിക്കാന്‍ സാധ്യത.

ശൈത്യകാറ്റിനെ കുറിച്ചു ബെക്കം, കഡൊ, ക്ലീവ്‌ലാന്റ്, കസ്റ്റര്‍, ഗാര്‍വിന്‍, ഗ്രാഡി, ഹാര്‍മന്‍ തുടങ്ങിയ കൗണ്ടികള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഒക്കലഹോമയിലെ മറ്റു കൗണ്ടികളിലെ പബ്ലിക്ക് സ്‌ക്കൂളുകളില്‍ ചിലതിനു ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത ഹിമപാതവും, മഴയും ഉണ്ടാകാനാണ് സാധ്യത. 3 മുതല്‍ 5 ഇഞ്ചു വരെ ചില പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും നോര്‍ത്ത് കാലിഫോര്‍ണിയ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments