Thursday, March 28, 2024

HomeAmericaജോലി നഷ്ടപ്പെട്ട ഇന്ത്യന്‍ ടെക്കികള്‍ അമേരിക്കയില്‍ നെട്ടോട്ടത്തില്‍

ജോലി നഷ്ടപ്പെട്ട ഇന്ത്യന്‍ ടെക്കികള്‍ അമേരിക്കയില്‍ നെട്ടോട്ടത്തില്‍

spot_img
spot_img

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികളില്‍ അടുത്തിടെ നടത്തിയ പിരിച്ചുവിടലുകളെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട വിവരസാങ്കേതിക മേഖലയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ രാജ്യത്ത് തുടരുന്നതിന് തൊഴില്‍ വിസയില്‍ നിശ്ചിത കാലയളവിനുള്ളില്‍ പുതിയ ജോലി കണ്ടെത്താന്‍ പാടുപെടുന്നു.

പിരിച്ചുവിട്ടവരില്‍ 30 മുതല്‍ 40 ശതമാനം വരെ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളാണെന്നും ഇവരില്‍ വലിയൊരു വിഭാഗം എച്ച്-1ബി അല്ലെങ്കില്‍ എല്‍1 വിസകളിലാണ് അമേരിക്കയില്‍ എത്തിയതെന്നും വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍ ഇവര്‍ അമേരിക്കയില്‍ തുടരാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ്.

എച്ച്-1ബി വിസ ഉടമകള്‍ ജോലി നഷ്ടപ്പെട്ട് 60 ദിവസത്തിനുള്ളില്‍ എച്ച്-1ബി സ്‌പോണ്‍സര്‍ ചെയ്ത ജോലി കണ്ടെത്തണം അല്ലെങ്കില്‍ സ്റ്റാറ്റസ് കാലഹരണപ്പെട്ട് 10 ദിവസത്തിനുള്ളില്‍ രാജ്യം വിടണം.

”ആയിരക്കണക്കിന് സാങ്കേതിക മേഖലയിലെ ജീവനക്കാരെ പിരിച്ചുവിട്ടത് ദൗര്‍ഭാഗ്യകരമാണ്, പ്രത്യേകിച്ച് എച്ച് -1 ബി വിസയിലുള്ളവര്‍ക്ക്, വെല്ലുവിളികള്‍ ഇതിലും വലുതാണ്, കാരണം അവര്‍ക്ക് 60 ദിവസത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്തേണ്ടതുണ്ട്. അല്ലെങ്കില്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകും…” ഇന്ത്യന്‍ കൂട്ടായ്മ പ്രവര്‍ത്തകന്‍ അജയ് ജെയിന്‍ ഭൂട്ടോറിയ പറഞ്ഞു.

ഗ്ലോബല്‍ ഇന്ത്യന്‍ ടെക്നോളജി പ്രൊഫഷണല്‍സ് അസോസിയേഷനും ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യയും ഇന്ത്യന്‍ ഡയസ്പോറ സ്റ്റഡീസും ഈ ഐടി പ്രൊഫഷണലുകളെ സഹായിക്കുന്നതിനുള്ള സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.

സാങ്കേതിക വ്യവസായത്തിലെ വലിയ തോതിലുള്ള പിരിച്ചുവിടല്‍ കാരണം 2023 ജനുവരി സാങ്കേതിക മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. കഴിവുള്ള നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments