Thursday, March 28, 2024

HomeAmericaകെ.സി.എസിന്റെ പ്രവര്‍ത്തനോദ്ഘാടനവും, പൂര്‍വ്വ പിതാക്കന്മാരുടെ ഓര്‍മ്മയാചരണവും ഫെബ്രുവരി അഞ്ചിന്‌

കെ.സി.എസിന്റെ പ്രവര്‍ത്തനോദ്ഘാടനവും, പൂര്‍വ്വ പിതാക്കന്മാരുടെ ഓര്‍മ്മയാചരണവും ഫെബ്രുവരി അഞ്ചിന്‌

spot_img
spot_img

ബിനോയ് സ്റ്റീഫന്‍

ചിക്കാഗോ: കെ സി എസിന്റെ പ്രവർത്തന ഉദ്ഘാടനവും, ക്നാനായ സമുദായത്തിന് ഊടും പാവും നെയ്ത, പൂർവ്വ പിതാക്കന്മാരുടെ ഓർമചാരണവും, ഫെബ്രുവരി 5 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്, ഡെസ്പ്ലൈൻസിൽ ഉള്ള കെസിഎസ് കമ്മ്യൂണിറ്റി സെൻട്രൽ വച്ച് നടത്തപ്പെടുന്നതാണ്.

1911 ആഗസ്റ്റ് 29നു, തെക്കുംഭാഗർക്കായി, വിശുദ്ധ പത്താം പിയൂസ്സ് അനുവദിച്ചു നൽകിയ കോട്ടയം രൂപത, മാക്കിൽ പിതാവിന്റെ കണ്ണീരിന്റെ പുത്രി എന്നാണ് അറിയപ്പെടുന്നത്. അന്നുതൊട്ട് ഇന്നുവരെ കോട്ടയം രൂപതയെ അതിന്റെ വംശശുദ്ധിയും യശസ്സ് ഉയർത്തി വളർത്തിയ, പൂർവ്വപിതാക്കന്മാരായ മാർ മത്തായി മാക്കിൽ, മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ, മാർ കുര്യാക്കോസ് കുന്നശ്ശേരി എന്നിവരെ ഈ അവസരത്തിൽ നമുക്ക് നന്ദിയോടെ സ്മരിക്കാം.

ക്നാനായ സമുദായം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ, യശശരീരരായ ഈ പിതാക്കന്മാരുടെ അനുഗ്രഹവും, കാവൽ പരിരക്ഷയും സമുദായത്തിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ പൂർവ്വ പിതാക്കന്മാരുടെ ഓർമ്മകൾക്ക് മുന്നിൽ, ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടോപ്പം പുതിയ ഭരണസമിതിയുടെ അടുത്ത രണ്ടു വർഷക്കാലത്തെ പ്രവർത്തന ഉദ്ഘാടനവും നടക്കുന്ന ഫെബ്രുവരി അഞ്ച് ഞായറാഴ്ച വൈകുന്നേരം ഏവരെയും കിനാനായ കമ്മ്യൂണിറ്റി സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments