Tuesday, April 16, 2024

HomeAmericaകരുത്തുറ്റ നേതൃ നിരയുമായി കെ.എച്ച്.എന്‍.എ കാനഡ റീജിയന്‍

കരുത്തുറ്റ നേതൃ നിരയുമായി കെ.എച്ച്.എന്‍.എ കാനഡ റീജിയന്‍

spot_img
spot_img

അനഘ ഹരീഷ്

ബ്രിട്ടീഷ് കൊളംബിയ: കണ്‍വീനര്‍ കവിത മേനോന്റേയും യും റീജിയണല്‍ വൈസ് പ്രസിഡന്റ് ഡോ. പരമേശ്വര കുമാര്‍ ബി നായരുടെയും നേതൃത്വത്തില്‍ കെ.എച്ച്.എന്‍.എ കാനഡ റീജിയന്‍ വിപുലീകരിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് ആയി തമ്പാനൂര്‍ മോഹനന്‍, റീജിയണല്‍ കോര്‍ഡിനേറ്ററേഴ്‌സ് ആയി ദിവ്യ അനൂപ്, രാജേന്ദ്രന്‍, പ്രിയ ഉണ്ണിത്താന്‍ സിറ്റി വൈസ് പ്രസിഡന്റ് ആയി അഞ്ജന ശ്രീകുമാര്‍ എന്നിവരെ പ്രഖ്യാപിച്ചപ്പോള്‍ കാനഡയിലെ മലയാളി സമൂഹത്തിലും കെ.എച്ച്.എന്‍.എയുടെ നിറസാന്നിധ്യം ഒന്നുകൂടി ഉറപ്പിക്കുയാണ്.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കെ.എച്ച്.എന്‍.എയുടെ സഹയാത്രികയായ കവിത, കണ്‍വീനര്‍ സ്ഥാനം കൂടാതെ, തെന്നിന്ത്യന്‍ ഐക്കോണ്‍ മാധവന്‍ അംബാസിഡര്‍ ആയുള്ള കെ.എച്ച്.എന്‍.എ യുടെ ഡ്രീം പ്രൊജക്റ്റ് ആയ ‘ജാനകി’യുടെ കോര്‍ മെമ്പര്‍, വിമന്‍സ് ഫോറം മെമ്പര്‍ എന്നീ നിലകളിലും കെ.എച്ച്.എന്‍.എയില്‍ നിറഞ്ഞു നില്‍ക്കുന്നു.

കലാ സാംസ്‌കാരിക പ്രവര്‍ത്തങ്ങളില്‍ സജീവയായ കവിത നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടുകയും വിഷ്വല്‍ മീഡിയ രംഗത്തും സന്നദ്ധ സാമൂഹിക പ്രവര്‍ത്തന മേഖലകളിലും ക്രിയാത്മകമായി പ്രവര്‍ത്തിച്ചു വരുന്നു. സ്ത്രീ ശാക്തീകരണത്തിനും സുരക്ഷക്കും വേണ്ടി പ്രവര്‍ത്തിക്കുകയും ഒന്റാറിയോ ഹീറോസില്‍ നിന്നുള്ള വിമന്‍ ഓഫ് ഇംപാക്റ്റ് അവാര്‍ഡ് നേടുകയും ചെയ്തു. ‘തിരകള്‍ക്കപ്പുറം’ എന്ന റേഡിയോ സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധങ്ങളായ ഇന്ത്യന്‍ ക്ലാസിക്കല്‍ കലാരൂപങ്ങളില്‍ കവിത പ്രാവീണ്യം നേടിയിട്ടുണ്ട്.

കാനഡയിലെ വിവിധ ഹൈദവ സംഘടനകളിലെ സാന്നിധ്യമായ ഡോ. പരമേശ്വര കുമാര്‍ ബി നായര്‍ കെ.എച്ച്.എന്‍.എയുടെ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്താണുള്ളത്. മലയാളികള്‍ക്കിടയില്‍ സുപരിചിതനായ ഇദ്ദേഹം ഈ സംഘടനയെ കാനഡയിലും കൂടുതല്‍ ജനകീയമാക്കാന്‍ സഹായിക്കുമെന്ന് ഉറപ്പുണ്ട്. അസ്സോസിയേറ്റ് പ്രൊഫസര്‍ ആയിരുന്ന പരമേശ്വര കുമാര്‍ ഇപ്പോള്‍ കാനഡയിലെ പി.സി.എല്‍ ഹെവി ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷനില്‍ ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. കാനഡയിലെ എന്‍.എസ്.എസ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു .

ബ്രിട്ടീഷ് കൊളുമ്പിയ പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് ആയി സ്ഥാനമേറ്റ തമ്പാനൂര്‍ മോഹനന്‍, നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് ബ്രിട്ടീഷ് കൊളമ്പിയ സ്ഥാപകനും പ്രസിഡന്റും ആണ്. ഒ.എച്ച്.എംബി.സി എന്ന സംഘടനയുടെ സ്ഥാപകനും മുന്‍ പ്രസിഡന്റും ആയിരുന്നു . അച്ചടി, ദൃശ്യ മാദ്ധ്യമ രംഗത്തും സജീവമാണ് . കൂടാതെ മികച്ച ഫോട്ടോഗ്രാഫറും ഇന്‍ഡോ അമേരിക്കന്‍ ന്യൂസ് പ്രസ്സിന്റെ ഡയറക്ടര്‍ ബോര്ഡ് മെമ്പര്‍ കൂടി ആണ് തമ്പാനൂര്‍ മോഹനന്‍. എഴുത്തുകാരനും തികഞ്ഞ മനുഷ്യസ്നേഹിയുമായ ഇദ്ദേഹം കാനഡയിലെ മലയാളീ സമൂഹത്തിനു സുപരിചിതനാണ്.

എം.ബി.എ ബിരുദധാരിയായ പ്രിയ ഉണ്ണിത്താന്‍ റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ എന്ന സ്ഥാനത്തു നിന്നുകൊണ്ടാവും കെ.എച്ച്.എന്‍.എയെ നയിക്കുന്നത്. ഇന്ത്യന്‍ ക്ലാസ്സിക്കല്‍ നൃത്ത രംഗത് വളരെ ചെറുപ്പത്തില്‍ തന്നെ പ്രാവീണ്യം നേടിയ പ്രിയ, നിരവധി പ്രോഗ്രാമുകളില്‍ പങ്കെടുക്കുകയും അംഗീകാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ തനതായ ഹിന്ദു കലകളെ പ്രോത്സാഹിപ്പിക്കുന്ന ‘തത്വമസി’ എന്ന സംഘടനയില്‍ സജീവ സാന്നിധ്യമാണ്. ചിന്മയ മിഷനുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രിയ കാനഡയിലെ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്.

ടൊറന്റോ മലയാളികള്‍ക്ക് അടുത്തറിയാവുന്ന രാജേന്ദ്രനെയാണ് കെ.എച്ച്.എന്‍.എയുടെ റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രഖ്യാപിച്ചിട്ടുള്ളത്. ഓട്ടോമേറ്റീവ് മാനുഫാക്ച്ചറിങ് രംഗത് ജോലി ചെയ്യുന്ന രാജേന്ദ്രനും കുടുംബവും വളരെ കാലം ആയി കെ.എച്ച്.എന്‍.എയോടൊപ്പം ഉള്ളവരാണ്. ബ്രാംപ്ടണിലെ ഗുരുവായൂരപ്പന്‍ ടെംപിളിലും ടൊറന്റോ മലയാളീ സമാജത്തിലും സജീവ പ്രവര്‍ത്തകരാണ്.

മറ്റൊരു റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ ആയി ചുമതലയേറ്റ ദിവ്യ അനൂപ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ശാസ്ത്രീയമായി തന്നെ അഭ്യസിച്ചിട്ടുണ്ട്. നമ്മുടെ സാംസ്‌കാരിക പൈതൃകവും മൂല്യങ്ങളും യുവതലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നതില്‍ ഏറെ അഭിമുഖ്യവും താല്പര്യവുമുണ്ട്.

കെ.എച്ച്.എന്‍.എ സിറ്റി വൈസ് പ്രസിഡന്റ് ആയ അഞ്ജന ശ്രീകുമാര്‍ അറിയപ്പെടുന്ന ഒരു കര്‍ണാറ്റിക് ക്ലാസിക്കല്‍ ഗായികയും അദ്ധ്യാപികയുമാണ്. ഇത് കൂടാതെ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സും അഭ്യസിച്ചിട്ടണ്ട്. സ്റ്റേജ് ഷോകളിലും മത്സരങ്ങളിലും പങ്കെടുക്കുകയും നിരവധി അംഗീകാരങ്ങള്‍ നേടുകയും ചെയ്തു . സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അഞ്ജന എഴുത്തുകാരി എന്ന നിലയിലും അറിയപ്പെടുന്നു .

ഏതൊരു സംഘടനയെയും ശക്തമാക്കുന്നത് യോഗ്യരായ കഴിവുറ്റ നേതൃത്വം ആണ്. കെ.എച്ച്.എന്‍.എ കാനഡ റീജിയന്‍ വിപുലീകരിക്കുമ്പോള്‍ ശക്തമാകുന്നത് കെ.എച്ച്.എന്‍.എ മാത്രമല്ല, അവിടെയുള്ള ഹിന്ദു സമൂഹം കൂടിയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments