Friday, March 24, 2023

HomeAmericaഡാലസിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഡാലസിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

spot_img
spot_img

പി.പി ചെറിയാൻ

ഡാലസ് ∙ ഇന്ത്യയുടെ 74–ാമത് റിപ്പബ്ലിക് ദിനം ഡാലസില്‍ ആഘോഷിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ അഭിമുഖ്യത്തിലായിരുന്നു പരിപാടി. ഇന്ത്യൻ ദേശീയ ഗാനാലാപനത്തോടെ  ചടങ്ങുകൾ ആരംഭിച്ചു.

ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ കോൺസൽ ജനറൽ ഓഫ് ഇന്ത്യ, ടെക്സസ് സ്റ്റേറ്റ് പ്രതിനി‍ധി, ഗാർലൻഡ് സിറ്റി മേയർ, ഇർവിങ് സിറ്റി മേയർ എന്നിവർ പങ്കെടുത്തു. എണ്ണൂറോളം കലാകാരൻമാരും കലാകാരികളും ചേർന്നൊരുക്കിയ 65 ഇനം പരിപാടികളും അരങ്ങേറി.

നോർത്ത് ടെക്സസിലെ വിവിധ സിറ്റികളിൽ നിന്നായി ആയിരത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തതായി സെക്രട്ടറി ജസ്റ്റിൻ അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments